Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ആന്റിജന്‍ യൂണിറ്റ് ആരംഭിച്ചു
05/07/2021
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മൊബൈല്‍ ആന്റിജന്‍ യൂണിറ്റ് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

വൈക്കം: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ആന്റിജന്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കോവിഡ് വിമുക്ത വൈക്കം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ടെസ്റ്റ് നടത്തുന്നതിനുവേണ്ടി മൊബൈല്‍ യൂണിറ്റ് വൈക്കത്തെ എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലേക്ക് കടന്നുചെല്ലും. പരമാവധിയാളുകളെ ടെസ്റ്റിന് വിധേയരാക്കുകയാണ് ലക്ഷ്യം. ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, ടിവി പുരം, തലയാഴം, വെച്ചൂര്‍ പഞ്ചായത്തുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു.. വൈസ് പ്രസിഡന്റ് പി.ആര്‍ സലില, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഷമ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ ശീമോന്‍, സുലോചന പ്രഭാകരന്‍, സുജാത മധു, റാണിമോള്‍, ജസീല നവാസ് സെക്രട്ടറി എസ് അനീഷ്, ഇടയാഴം സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി.ഐ സപ്ന, ഡോ. നിഖില്‍ സി. പണിക്കര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.എസ് റഷീദ് എന്നിവര്‍ പങ്കെടുത്തു.