Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാറയ്ക്കൽ കടത്തിനു സമീപം മൂവാറ്റുപുഴയാറിന്റെ തീരമിടിഞ്ഞു താഴ്ന്നു; വീടുകൾ അപകടഭീഷണിയിൽ
05/07/2021
വെള്ളൂർ പഞ്ചായത്തിലെ തട്ടാവേലി-വടകര റോഡിൽ പാറയ്ക്കൽ കടത്തിനു സമീപം മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞു താഴ്ന്ന നിലയിൽ.
 
 
തലയോലപ്പറമ്പ്: തട്ടാവേലി–വടകര റോഡിൽ പാറയ്ക്കൽ കടത്തിനു സമീപം മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞു താഴ്ന്നു. ഞായറാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയെ തുടര്‍ന്നാണ് തീരമിടിഞ്ഞത്. റോഡരികിൽ ആറിന്റെ തീരത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും റോഡിനു കുറുകെ മറിഞ്ഞ് പ്രദേശത്തെ വൈദ്യുത ബന്ധം നിലച്ചു. വൈദ്യുത കമ്പികൾ കൂട്ടിമുട്ടിയുണ്ടായ ശബ്ദം കേട്ട് സമീപവാസിയായ പി.പി ഷാജി ഉറക്കമുണർന്നു നോക്കിയപ്പോഴാണ് തീരമിടിഞ്ഞത് ശ്രദ്ധയിൽ പെട്ടത്. ഉടൻ വൈദ്യുത വകുപ്പ് അധികൃതരെ വിവരം അറിയിച്ച് ലൈൻ ഓഫാക്കിയതുമൂലം ദുരന്തം ഒഴിവായി. പാറയ്ക്കൽ സോമന്റെ വീടിനും തീരമിടിച്ചിൽ വലിയ ഭീഷണിയായിട്ടുണ്ട്. ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഏകദേശം 20 മീറ്ററോളം ദൂരം റോഡിന്റെ സംരക്ഷണ ഭിത്തി ഉൾപ്പെടെ പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നു. സമീപ പ്രദേശവും ഏതു നിമിഷവും ഇടിഞ്ഞു താഴാവുന്ന അവസ്ഥയിലാണ്. ഇടിഞ്ഞഭാഗത്ത് അടിയന്തരമായി സംരക്ഷണ ഭിത്തി നിർമിച്ചു ഗതാഗതം പുനഃസ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
 
 
 
 
 
 
Attachments area