Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിക്ക് ആശ്രമം സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ കൈത്താങ്ങ്
04/07/2021
വൈക്കം ആശ്രമം സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് സമാഹരിച്ച കോവിഡ് പ്രതിരോധ സാമഗ്രികള്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് അനിത ബാബു, നോഡല്‍ ഓഫീസര്‍ ഡോ. എ.ഡി ശ്രീകുമാര്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പാള്‍ എ ജ്യോതിയും പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ് നായരും ചേര്‍ന്നു കൈമാറുന്നു.

വൈക്കം: കോവിഡിന്റെ വ്യാപനത്തിന്റെ തീവ്രതയെ തടയാന്‍ പരിശ്രമിക്കുന്ന താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആശ്രമം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ കൈത്താങ്ങ്. എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ സമാഹരിച്ച പിപിഇ കിറ്റ്, സാനിട്ടൈസര്‍, ഗ്ലൗസ്, എന്‍ 95 മാസ്‌ക് എന്നിവ അടങ്ങുന്ന 24,000 രൂപയുടെ കോവിഡ് പ്രതിരോധ കിറ്റാണ് ആശുപത്രിയിലേക്ക് നല്‍കിയത്. സൂപ്രണ്ട് ഡോ. അനിതാ ബാബു, കോവിഡ് നോഡല്‍ ഓഫീസര്‍ എ.ഡി ശ്രീകുമാര്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പാള്‍ എ ജ്യോതി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മഞ്ജു എസ് നായര്‍ എന്നിവര്‍ ചേര്‍ന്നു കൈമാറി. ആശുപത്രി ആര്‍എംഒ ഡോ. എസ്.കെ ഷീബ,, ഡോ. അരുണ്‍, എന്‍എസ്എസ് വോളണ്ടിയേഴ്‌സ്, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.