Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലയോലപ്പറമ്പ്-പാലാംകടവ്-നീര്‍പ്പാറ റോഡിന്റെ നിര്‍മാണോദ്ഘാടനം നടത്തി
04/07/2021
ബിഎം ബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന തലയോലപ്പറമ്പ്-പാലാംകടവ്-ആലുംചുവട്-നീര്‍പ്പാറ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം സികെ ആശ എംഎല്‍എ നിര്‍വഹിക്കുന്നു.



തലയോലപ്പറമ്പ്: ബിഎം ബിസി നിലവാരത്തില്‍ നിര്‍മിക്കുന്ന തലയോലപ്പറമ്പ്-പാലാംകടവ്-ആലുംചുവട്-നീര്‍പ്പാറ റോഡിന്റെ നിര്‍മാണ ഉദ്ഘാടനം സികെ ആശ എംഎല്‍എ നിര്‍വഹിച്ചു.  എട്ടു കോടി രൂപ ചെലവഴിച്ച് തലയോലപ്പറമ്പ്, മറവന്‍തുരുത്ത്, ചെമ്പ്,
വെള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കാനുള്ള എളുപ്പ വഴി കൂടിയാണിത്.  റോഡിന്റെ നിര്‍മാണം പ്രദേശത്തിന്റെ സമഗ്രമായ വികസനത്തിന് മുതല്‍കൂട്ടാകും. തലയോലപ്പറമ്പ് മാര്‍ക്കറ്റ് ജങ്ഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിഎസ് ശരത്, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോള്‍, വെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു,  ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.