Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മറവന്‍തുരുത്ത് പഞ്ചായത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന്  വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി
03/07/2021
മറവന്‍തുരുത്ത് പഞ്ചായത്തിലെ പതിനഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് വെസ്റ്റേണ്‍ കണ്‍ട്രോള്‍ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍ മനോജ് നല്‍കിയ സ്മാര്‍ട്ട് ഫോണുകള്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമയ്ക്ക് കൈമാറുന്നു.

വൈക്കം:  ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച മറവന്‍തുരുത്ത് പഞ്ചായത്തിലെ പതിനഞ്ച് വിദ്യാര്‍ഥികള്‍ക്ക് വെസ്റ്റേണ്‍ കണ്‍ട്രോള്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ആര്‍ മനോജ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. പഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡില്‍ നിന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഓരോ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്താണ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്. പഞ്ചായത്തിലെ ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ അറ്റകുറ്റ പണികള്‍ നടത്താനും പഞ്ചായത്തില്‍ പൂച്ചെടികള്‍ വെക്കാനുള്ള സഹായവും കെ.ആര്‍ മനോജ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ ഫോണുകള്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് വി.ടി പ്രതാപന്‍ അധ്യക്ഷത വഹിച്ചു. സീമ ബിനു, ബി ഷിജു, ബിന്ദു പ്രദീപ്, പി.കെ മല്ലിക, പ്രീതി, പോള്‍ തോമസ്, എം.ശശി, പി.വി സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.