Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാചകവാതക വിലവര്‍ധനവിനെതിരെ അടുപ്പുകൂട്ടി പ്രതിഷേധിച്ചു
02/07/2021
പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് കേരള മഹിളാസംഘത്തിന്റെ നേതൃത്വത്തിൽ ടിവി പുരത്ത് നടത്തിയ അടുപ്പ് കൂട്ടി സമരം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: പാചക വാതക വില വൻതോതിൽ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള മഹിളാസംഘത്തിന്റെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം സംഘടിപ്പിച്ചു. ടിവി പുരത്ത് നടത്തിയ പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സിന്ധു സജീവ്, മിനി രമേശൻ, ബിനീഷ മധു, രാജമ്മ, കനകമ്മ, ഓമന, ശാരദ എന്നിവർ പങ്കെടുത്തു. തലയാഴം നോര്‍ത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരം മണ്ഡലം സെക്രട്ടറി മായാ ഷാജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, വാര്‍ഡ് മെമ്പര്‍ ധന്യ, മായാദേവി, ആശാ ഭാനു, ജയശ്രീ, ഗിരിജ ഷാജി എന്നിവര്‍ പങ്കെടുത്തു.