Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അകാലത്തില്‍ പൊലിഞ്ഞവരുടെ സ്മരണാര്‍ത്ഥം ചികിത്സാസഹായവും പഠനോപകരണങ്ങളും വിതരണം ചെയ്തു
02/07/2021
ഉദയനാപുരം പൗര്‍ണമിയില്‍ സുഭാഷ് സുന്ദര്‍, സൗമ്യ സുഭാഷ്, ശിവകാര്‍ത്തിക് എന്നിവരുടെ ഓര്‍മയ്ക്കായി നല്‍കിയ ചികിത്സാസഹായവും പഠനോപകരണ വിതരണവും അനുസ്മരണവും ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: അകാലത്തില്‍ മരിച്ച ഉദയനാപുരം പൗര്‍ണമിയില്‍ സുഭാഷ് സുന്ദര്‍, സൗമ്യ സുഭാഷ്, ശിവകാര്‍ത്തിക് എന്നിവരുടെ ഓര്‍മയ്ക്കായി ചികിത്സാധനസഹായവിതരണവും, ഉദയനാപുരം യു.പി സ്‌കൂളിലേക്ക് നല്‍കുന്ന പഠനോപകരണവും, പരേതരുടെ അനുസ്മരണ സമ്മേളനവും നടത്തി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. സുഭാഷ് സുന്ദര്‍, സൗമ്യ സുഭാഷ്, ശിവകാര്‍ത്തിക് എന്നിവരുടെ സ്മരണയ്ക്കായി ഉദയനാപുരം യുപി സ്‌കൂളില്‍ നിര്‍മിച്ചു കൊടുത്ത അംഗണ്‍വാടി കെട്ടിടത്തിന്റെ വാര്‍ഷികവും ഇതോടൊപ്പം നടന്നു. സ്‌കൂളിലേക്ക് നല്‍കുന്ന പഠനോപകരണങ്ങള്‍ പ്രധാനാധ്യാപിക സീനത്ത് ഏറ്റുവാങ്ങി. വാര്‍ഡ്മെമ്പര്‍ പി രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. മുന്‍പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലോടി, എസ്എന്‍ഡിപി. ശാഖാ സെക്രട്ടറി കെ.പി രാധാകൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍ പി.ഡി ജോര്‍ജ്, കെ.ഡി സുന്ദര്‍ പൗര്‍ണമി, മോഹിനി സുന്ദര്‍ എന്നിവര്‍ പങ്കെടുത്തു.