Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ്: ഐഎന്‍ടിയുസി ഓട്ടോറിക്ഷ കെട്ടിവലിച്ചു സമരം നടത്തി
02/07/2021
പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ ഐഎന്‍ടിയുസി റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഓട്ടോറിക്ഷ കെട്ടിവലിച്ചു നടത്തിയ സമരം സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ ഐഎന്‍ടിയുസി റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ടൗണില്‍ ഓട്ടോറിക്ഷകള്‍ കെട്ടിവലിച്ചു സമരം നടത്തി.   പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കറുകള്‍ നികുതി കുറക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പടിഞ്ഞാറെ ഗോപുരനടയില്‍ നിന്നും ബോട്ട് ജെട്ടി വരെയായിരുന്നു ഓട്ടോറിക്ഷ കെട്ടിവലിച്ച്  സമരം നടത്തിയത്. ഐഎന്‍ടിയുസി സംസ്ഥാന എക്‌സി. അംഗം പി.വി പ്രസാദ് സമരം ഉദ്ഘാടനം ചെയ്തു. റീജിയണല്‍ കമ്മിറ്റി ജില്ലാ പ്രസിഡന്റ് പി.വി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാര്‍, നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ്, ജോര്‍ജ് വര്‍ഗീസ്, വര്‍ഗീസ് പുത്തന്‍ചിറ, കെ.വി മനോഹരന്‍, സന്തോഷ് ചക്കനാട്ട്, ബാബു മംഗലത്ത്, എം.ടി അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.