Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്മാര്‍ട്ട് കൃഷിഭവന്‍: കോട്ടയം ജില്ലയില്‍ കര്‍ഷക രജിസ്ട്രഷന്‍ തുടങ്ങി
02/07/2021
അഗ്രികള്‍ച്ചറല്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം വഴിയുള്ള കര്‍ഷക രജിസ്ട്രഷന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം വൈക്കത്ത് എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ നിര്‍വഹിക്കുന്നു.



വൈക്കം: സംസ്ഥാനത്തെ കൃഷിഭവനുകള്‍ സ്മാര്‍ട്ട് കൃഷിഭവനുകളാക്കി കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിന് ആവിഷ്‌കരിച്ച അഗ്രികള്‍ച്ചറല്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം വഴിയുള്ള കര്‍ഷക രജിസ്ട്രഷന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം വൈക്കത്ത് നടത്തി. കേരള അഗ്രികള്‍ച്ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിലാണ് 'ഇ കിസാന്‍ ഇ ഡെസ്‌ക്' എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നത്. കര്‍ഷകര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഈ പദ്ധതി വഴിയാണ് നടപ്പാക്കുന്നത്.  ജില്ലയില്‍ 78 പഞ്ചായത്തുകളാണ് പദ്ധതിയില്‍പെടുന്നത്. ഓരോ പഞ്ചായത്തുകളിലും 50 കര്‍ഷകര്‍ക്ക് ആദ്യഘട്ടത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ഓരോ പ്രദേശങ്ങളിലും രജിസ്ട്രഷന്‍ ചെയ്യാന്‍ സംവിധാനം ഉണ്ട്. എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.എന്‍ രമേശന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് നിര്‍വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി സുമോദ്, ജില്ലാ സെക്രട്ടറി പി.എന്‍ ജയപ്രകാശ്, ജില്ലാ പ്രസിഡന്റ് എം.നിയാസ്, കെ.കെ ബൈജു, വി.ആര്‍ ബിനോയി, ഇ.എ നിയാസ്, കെ.വി ഉദയന്‍ എന്നിവര്‍ പ്രസംഗിച്ചു.