Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാഗവത സപ്താഹയജ്ഞവും വിഷു മഹോത്സവവും
02/04/2016

വല്ലകം അരീക്കുളങ്ങര സ്വയംഭൂ ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞവും വിഷു മഹോത്സവവും ഇന്ന് മുതല്‍ 14 വരെ നടക്കും. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, എട്ടിന് നാരായണീയ പാരായണം, വൈകുന്നേരം അഞ്ചിന് വിഗ്രഹഘോഷയാത്ര എന്നിവ പരിപാടികള്‍. ഭാഗവത സപ്താഹയജ്ഞാരംഭ ദിനമായ നാളെ രാവിലെ 5.30ന് ഗണപതിഹവനം, ആറിന് വിഷ്ണുസഹസ്രനാമജപം, ഏഴിന് ഭാഗവതപാരായണ സമാരംഭം വരാഹാവതാരം, ഉച്ചക്ക് ഒന്നിന് പ്രസാദം ഊട്ട്, വൈകുന്നേരം 6.30ന് സാമൂഹ്യാരാധന. നാലിന് രാവിലെ അഞ്ചിന് ഗണപതിഹവനം, ആറിന് വിഷ്ണുസഹസ്രനാമജപം, ഏഴിന് ഭാഗവതപാരായണം നരസിംഹാവതാരം, ഉച്ചക്ക് ഒന്നിന് പ്രസാദം ഊട്ട്, വൈകുന്നേരം അഞ്ചിന് മഹാലക്ഷ്മി പൂജ. അഞ്ചിന് രാവിലെ അഞ്ചിന് ഗണപതിഹവനം, ആറിന് വിഷ്ണുസഹസ്രനാമജപം, ഏഴിന് ഭാഗവതപാരായണം ശ്രീകൃഷ്ണാവതാരം, 10.30ന് നവഗ്രഹപൂജ, 11ന് ഉണ്ണിയൂട്ട്, തിരുമുല്‍കാഴ്ച, ഉച്ചക്ക് ഒന്നിന് പ്രസാദം ഊട്ട്, വൈകുന്നേരം 7.30ന് ഭാഗവത മാഹാത്മ്യപ്രഭാഷണം, മെഡിറ്റേഷന്‍. ആറിന് രാവിലെ അഞ്ചിന് ഗണപതിഹവനം, ആറിന് വിഷ്ണുസഹസ്രനാമജപം, ഏഴിന് ഭാഗവതപാരായണം ഗോവിന്ദപട്ടാഭിഷേകം, തുടര്‍ന്ന് കാര്‍ത്യായനീപൂജ, ഗോവര്‍ദ്ധനപൂജ, ഉച്ചക്ക് ഒന്നിന് പ്രസാദം ഊട്ട്, വൈകുന്നേരം അഞ്ചിന് വിദ്യഗോപാലമന്ത്രസമൂഹാര്‍ച്ചന. ഏഴിന് രാവിലെ അഞ്ചിന് ഗണപതിഹവനം, ആറിന് വിഷ്ണുസഹസ്രനാമജപം, ഏഴിന് ഭാഗവതപാരായണം രുഗ്മിണിസ്വയംവരം, ഉച്ചക്ക് ഒന്നിന് സ്വയംവരസദ്യ, വൈകുന്നേരം അഞ്ചിന് സര്‍വൈശ്വര്യപൂജ. എട്ടിന് രാവിലെ അഞ്ചിന് ഗണപതിഹവനം, ആറിന് വിഷ്ണുസഹസ്രനാമജപം, ഏഴിന് ഭാഗവതപാരായണം കുചേലസദ്ഗതി, ഉച്ചക്ക് ഒന്നിന് പ്രസാദം ഊട്ട്, വൈകുന്നേരം 7.30ന് ഭാഗവത മാഹാത്മ്യപ്രഭാഷണം, മെഡിറ്റേഷന്‍. ഒന്‍പതിന് രാവിലെ അഞ്ചിന് ഗണപതിഹവനം, ആറിന് വിഷ്ണുസഹസ്രനാമജപം, ഏഴിന് ഭാഗവതപാരായണം സ്വധാമപ്രാപ്തി, പത്തിന് ഗായത്രിഹോമം, ഉച്ചക്ക് ഒന്നിന് മഹാപ്രസാദം ഊട്ട്, തുടര്‍ന്ന് സാമ്പ്രദായിക് ഭജന്‍സ്. 10ന് രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, ഗണപതിഹവനം, 10.30ന് ഉച്ചപൂജ, വൈകുന്നേരം ഏഴിന് കൊടിമരം വരവ്, 7.30ന് താലപ്പൊലി വരവ്. 11ന് രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, ഗണപതിഹവനം, 10.30ന് ഉച്ചപൂജ, വൈകുന്നേരം 6.50ന് ഭജന്‍സ്, 7.30ന് ദേശതാലപ്പൊലി വരവ്, രാത്രി എട്ടിന് ഭരതനാട്യം. 12ന് രാവിലെ 6.30ന് ദേവീഭാഗവതപാരായണം, ഉച്ചകഴിഞ്ഞ് മൂന്നിന് രാഹുകാലപൂജ, വൈകുന്നേരം ഏഴിന് സാമ്പ്രദായിക് ഭജന്‍സ്, 7.30ന് ദേശതാലപ്പൊലി വരവ്. 13ന് രാവിലെ അഞ്ചിന് പള്ളിയുണര്‍ത്തല്‍, ഗണപതിഹവനം, 11.30ന് ഉച്ചപൂജ, വൈകുന്നേരം നാലിന് കുംഭകുടം വരവ്, 6.30ന് കുംഭംകുട അഭിഷേകം, 7.30ന് താലപ്പൊലി വരവ്, നൃത്തനൃത്യങ്ങള്‍. വിഷുദിനമായ 14ന് പുലര്‍ച്ചെ നാലിന് പള്ളിയുണര്‍ത്തല്‍, ഗണപതിഹവനം, 4.10ന് അഭിഷേകം, തുടര്‍ന്ന് വിഷുക്കണി ദര്‍ശനം, 7.30ന് വിഷുക്കഞ്ഞി പ്രസാദവിതരണം, എട്ടിന് മാമ്പഴനിവേദ്യം, 9.30നും പത്തിനും കുംഭകുടം വരവ്, 10.30ന് കലശാഭിഷേകം, വൈകുന്നേരം നാലിന് കുംഭകുടം വരവ്, 6.30ന് കുംഭകുടം അഭിഷേകം, 7.30ന് താലപ്പൊലി വരവ്, രാത്രി എട്ടിന് റോക്ക് മ്യൂസിക് മന്ത്ര എന്നിവ നടക്കും.