Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് വ്യാപനത്തിനെതിരെ പോരാടിയ ഡോക്ടര്‍മാര്‍ക്ക് ആശ്രമം സ്‌കൂളിന്റെ ആദരം
01/07/2021
കോവിഡ് വ്യാപനത്തിനെതിരെ പോരാടിയ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബു, കോവിഡ് നോഡല്‍ ഓഫീസര്‍ എ.ഡി ശ്രീകുമാര്‍, ആര്‍.എം.ഒ എസ്.കെ ഷീബ, ഡോ. ബിനാഷ ശ്രീധര്‍, ഡോ. പി അരുണ്‍ എന്നിവരെ ആശ്രമം സ്‌കൂളില്‍ ഡോക്‌ടേഴ്‌സ് ദിനത്തില്‍ ആദരിച്ചപ്പോള്‍.

വൈക്കം: കോവിഡ് വ്യാപനത്തിന്റെ തീവ്രതയെ ചെറുത്തു തോല്‍പ്പിക്കാന്‍ മുന്‍നിരപ്രവര്‍ത്തനം നടത്തിയ വൈക്കത്തെ അഞ്ചു ഡോക്ടര്‍മാരെ ആശ്രമം സ്‌കൂള്‍ ഡോക്‌ടേഴ്‌സ് ദിനത്തില്‍ ആദരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബു, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. എ.ഡി ശ്രീകുമാര്‍, ആര്‍.എം.ഒ ഡോ. എസ്.കെ ഷീബ, ഡോ. ബിനാഷ ശ്രീധര്‍, ഡോ. പി അരുണ്‍, എന്നിവരെയാണ് സ്‌കൂള്‍ അങ്കണത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചത്. എന്‍.എസ്.എസ്, സ്റ്റുഡന്റ്‌സ് പോലീസ്, ലിറ്റില്‍ കെയ്റ്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരിക്കല്‍. സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ് അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി എം.പി സെന്‍, പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി.കുരിവിള, എ.ജ്യോതി, പ്രധാനാധ്യാപിക പി.ആര്‍ ബിജി. എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ടി ജിനീഷ്, പിടിഎ ഭാരവാഹികളായ പി.പി സന്തോഷ്, എസ്.ജയന്‍, അധ്യാപകരായ വൈ.ബിന്ദു, മഞ്ചു എസ്.നായര്‍, മിനി വി.അപ്പുക്കുട്ടന്‍, റെജി എസ്.നായര്‍, പ്രീതി വി.പ്രഭ, ആര്‍ ജെഫിന്‍, അമൃത പാര്‍വതി, പി.വി വിദ്യ, സന്ദീപ്, പ്രതീഷ്, എന്നിവര്‍ പങ്കെടുത്തു.