Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ധന വിലവര്‍ധനവിനെതിരായ എല്‍ഡിഎഫ് സമരത്തില്‍ പ്രതിഷേധമിരമ്പി
01/07/2021
പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിനെതിരെ തലയാഴം പുന്നപ്പൊഴിയില്‍ നടത്തിയ പ്രതിഷേധ സമരം എല്‍ഡിഎഫ് വൈക്കം നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പാതയോരങ്ങളെ സമരകേന്ദ്രങ്ങളാക്കി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനക്കൊള്ളക്കെതിരെ എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ബുധനാഴ്ച സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നത്തില്‍ പ്ലക്കാര്‍ഡും പോസ്റ്ററുകളുമായി വൈക്കത്തെ മുഴുവന്‍ ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളും സമരത്തിന്റെ ഭാഗമായി. കോവിഡ് പ്രോട്ടോക്കള്‍ പാലിച്ചാണ് സമരം സംഘടിപ്പിച്ചത്. വൈക്കം നിയോജകമണ്ഡലത്തില്‍ പതിനായിരത്തിലധികം കേന്ദ്രങ്ങളിലാണ് സമരം നടന്നത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ടിവി പുരം കവലയിലും, ജില്ലാ എക്സി. അംഗങ്ങളായ പി സുഗതന്‍ പുന്നപ്പൊഴിയിലും, ജോണ്‍ വി ജോസഫ് തലയോലപ്പറമ്പ് സെന്‍ട്രല്‍ ജങ്ഷനിലും വൈക്കം മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ് തോട്ടകത്തും തലയോലപ്പറമ്പ് മണ്ഡലം അസി. സെക്രട്ടറി കെഎസ് രത്നാകരന്‍ കാട്ടിക്കുന്ന് പൂത്തോട്ടയിലും ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പികെ ഹരികുമാര്‍ വൈക്കം തെക്കേനടയിലും, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെകെ ഗണേശന്‍ അംബികമാര്‍ക്കറ്റിലും, ജയപ്രകാശ് വടയാര്‍ ജങ്ഷനിലും ഏരിയാ സെക്രട്ടറിമാരായ കെ അരുണന്‍ കൂവത്തും, കെ ശെല്‍വരാജ് തലയോലപ്പറമ്പിലും സമരം ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ജോയ് ചെറുപുഷ്പം പിതൃകുന്നം ബ്ലോക്ക് ജങ്ഷനിലും, സംസ്ഥാന കമ്മിറ്റി അംഗം പിവി കുര്യന്‍ പ്ലാക്കോട്ടയില്‍ തലയോലപ്പറമ്പ് പള്ളിക്കവലയിലും, എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ വടയാര്‍ വട്ടക്കേരിലും, ജില്ലാ പ്രസിഡന്റ് ടിവി ബേബി വെള്ളൂരിലും, ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ ഹസന്‍കുഞ്ഞ് തലയോലപ്പറമ്പ് മാര്‍ക്കറ്റ് ജങ്ഷനിലും ഉദ്ഘാടനം ചെയ്തു. പ്രതിഷേധസമരത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രവര്‍ത്തകരെയും എല്‍ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ പി സുഗതന്‍ അഭിനന്ദിച്ചു.