റെഡ്ക്രോസ് വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് നല്കി
30/06/2021
ഇന്‍ഡ്യന്‍ റെഡ്ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ആശുപത്രിക്ക് നല്കിയ ഓക്സിജന്‍ കോണ്സെന്ട്രേറ്റര് സൊസൈറ്റി താലൂക്ക് ചെയര്മാന് പി സോമന് പിള്ള ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബുവിനു കൈമാറുന്നു.
വൈക്കം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഡ്യന്‍ റെഡ്ക്രോസ് സൊസൈറ്റി വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് ഓക്സിജന്‍ കോണ്സെന്ട്രേറ്റര് നല്കി. സിംഗപ്പൂര്‍ റെഡ്ക്രോസ് ഇന്‍ഡ്യന്‍ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ഘടകത്തിന് സംഭാവന ചെയ്ത ഓക്സിജന്‍ കോണ്സെന്ട്രേറ്ററാണ് റെഡ്ക്രോസ് വൈക്കം താലൂക്ക് കമ്മിറ്റി മുഖേന ആശുപത്രിക്ക് നല്‍കിയത്. സൊസൈറ്റി താലൂക്ക് ചെയര്മാന് പി സോമന്‍പിള്ള ആശുപത്രി സൂപ്രണ്ട് ഡോ. അനിതാ ബാബുവിനു കോണ്സെന്ട്രേറ്റര് കൈമാറി. സെക്രട്ടറി ബിനു കെ പവിത്രന്, വൈസ് ചെയര്മാന് സിടി കുര്യാക്കോസ്, ട്രഷറര്‍ ജി.പൊന്നപ്പന്, ആര്.എം.ഒ.ഡോ. എസ്കെ ഷീബ, കെജി അഭിലാഷ്, കെ പ്രശാന്ത്, കെഎസ് സുമേഷ് എന്നിവര്‍ പങ്കെടുത്തു.