Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാന്‍ എഐവൈഎഫ് പായസ ചലഞ്ച് നടത്തി
30/06/2021
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ എഐവൈഎഫ് തലയാഴം നോര്‍ത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പായസ ചലഞ്ച് സിപിഐ ലോക്കല്‍ സെക്രട്ടറി ജെപി ഷാജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡിന്റെ പശ്ചാതലത്തില്‍ ബുദ്ധിമുട്ടുന്ന നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിക്കാന്‍ മൊബൈല്‍ അടക്കമുള്ള പഠനോപകരണങ്ങള്‍ നല്‍കാന്‍ എഐവൈഎഫ് തലയാഴം നോര്‍ത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായസ ചലഞ്ച് നടത്തി. 500 ലിറ്റര്‍ പായസം ടിന്നുകളില്‍ നിറച്ച് വീടുകളില്‍ വിതരണം ചെയ്തു ഒരു ലക്ഷം രൂപയോളം സമാഹരിച്ചു. ഈ തുക ഉപയോഗിച്ച് തലയാഴം പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങി നല്‍കും. പായസ വിതരണം സിപിഐ ലോക്കല്‍ സെക്രട്ടറി ജെപി ഷാജി ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മേഖലാ പ്രസിഡന്റ് ബെന്നി തോമസ്, സെക്രട്ടറി സുജിത്ത് സുരേഷ്, കെ ജയചന്ദ്രന്‍, ജൂബിമോന്‍, യദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.