Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡല്‍ഹിയിലെ കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത ട്രേഡ് യൂണിയന്‍ സമരം
29/06/2021
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി വൈക്കത്ത് ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ നടത്തിയ സമരം എഐടിയുസി ജില്ലാ പ്രസിഡന്റ് ടിഎന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംയുക്ത ട്രേഡ് യൂണിയന്‍ സമിതി വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ സമരം നടത്തി. എഐടിയുസി ജില്ലാ പ്രസിഡന്റ് ടിഎന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. ടിയുസിഐ സെക്രട്ടറി രാജു അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാര്‍, ഐഎന്‍ടിയുസി സംസ്ഥാന എക്‌സി. അംഗം പിവി പ്രസാദ്, സിഐടിയു ഏരിയാ സെക്രട്ടറി പിവി പുഷ്‌ക്കരന്‍, എഐടിയുസി മണ്ഡലം പ്രസിഡന്റുമാരായ കെഡി വിശ്വനാഥന്‍, ഡി ബാബു, സെക്രട്ടറിമാരായ കെഎസ് രത്‌നകരന്‍, പിഎസ് പുഷ്‌കരന്‍, എഐയുടിയുസി നേതാവ് കണ്ണന്‍, സിഎന്‍ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.