Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുധര്‍മ പ്രചാരണസഭ പോലീസ് സ്റ്റേഷനിലേക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്‍കി
27/06/2021
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈക്കം പോലീസ് സ്റ്റേഷനിലേക്ക് ഗുരുധര്‍മ പ്രചാരണ സഭ ആറാട്ടുകുളങ്ങര യൂണിറ്റ് നല്‍കിയ പ്രതിരോധ ഉപകരണങ്ങള്‍ സഭാ പ്രസിഡന്റ് പ്രസന്നന്‍ പടവേലി എസ്.ഐ ടി.എല്‍ ജയന് കൈമാറുന്നു

വൈക്കം:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുരുധര്‍മ പ്രചാരണ സഭ ആറാട്ടുകുളങ്ങര യൂണിറ്റ് വൈക്കം പോലീസ് സ്റ്റേഷനിലേക്ക് സര്‍ജിക്കല്‍ മാസ്‌കും സാനിട്ടെസറും മറ്റു പ്രതിരോധ ഉപകരണങ്ങളും നല്‍കി. എസ്.ഐ ടി.എല്‍ ജയന് സഭാ പ്രസിഡന്റ് പ്രസന്നന്‍ പടവേലി ഉപകരണങ്ങള്‍ കൈമാറി. സ്റ്റേഷന്‍ പി. ആര്‍.ഒ ടി.ആര്‍ മോഹനന്‍, സഭാ സെക്രട്ടറി പി.എസ് പ്രതീഷ്, സുജിത്ത് മാനസമന്ദിരം, റൂബി പൂക്കാട്ടുമഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.