Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐവൈഎഫ്  പഠനോപകരണ വിതരണം നടത്തി 
26/06/2021
കുലശേഖരമംഗലം എന്‍ഐഎം യുപി സ്‌കൂളില്‍ എഐവൈഎഫ് നേതൃത്വത്തില്‍ നടത്തിയ പഠനോപകരണ വിതരണം സിപിഐ ലോക്കല്‍ സെക്രട്ടറി പി.ജി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കുലശേഖരമംഗലം എന്‍ഐഎം യുപി സ്‌കൂളിലെ കുട്ടികള്‍ക്ക് എഐവൈഎഫ് നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സിപിഐ കുലശേഖരമംഗലം ലോക്കല്‍ സെക്രട്ടറി പി.ജി ജയചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി പിആര്‍ ശരത്കുമാര്‍, പ്രധാനാധ്യാപിക സജീത ബീഗം, സിപിഐ ബ്രാഞ്ച് സെക്രട്ടറി എ അന്‍വര്‍, എഐവൈഎഫ് യൂണിറ്റ് സെക്രട്ടറി അനൂപ് ചന്ദ്രന്‍, എന്നിവര്‍ പങ്കെടുത്തു. മറവന്‍തുരുത്ത് പഞ്ചായത്തിലെ എഐവൈഎഫിന്റെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍  മൂന്നൂറോളം കുട്ടികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തിട്ടുണ്ട്. പാലാംകടവ്, ചെമ്മനാകരി, വാഴേകാട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് എഐവൈഎഫ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മേഖലാ സെക്രട്ടറി വിപിന്‍ദാസ്, പ്രസിഡന്റ് റെജിമോന്‍, യൂണിറ്റ് ഭാരവാഹികളായ അനുരാജ് റെജി, സബിന്‍, ഷബാന ഷംനാസ്, ശ്രീജിത്ത്, ശ്രീലക്ഷ്മി, അഭിലാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അക്കരപ്പാടം ഗവ. യുപി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു എഐവൈഎഫ് അക്കരപ്പാടം യൂണിറ്റിലെ പ്രവര്‍ത്തകര്‍. വീടുകളില്‍ നിന്നും ശേഖരിച്ച ന്യൂസ്പേപ്പര്‍ വിറ്റുകിട്ടിയ തുക ഉപയോഗിച്ചാണ് പഠനോപകരണ വിതരണം നടത്തിയത്. എഐവൈഎഫ് തലയോലപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്  സ്‌നേഹലക്ഷ്മി പ്രധാനാധ്യാപകന്‍ ഇആര്‍ നടേശന് പുസ്തകം കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. അക്കരപ്പാടം യൂണിറ്റ് സെക്രട്ടറി ശിവജിത്ത് അധ്യക്ഷത വഹിച്ചു. സിപിഐ ലോക്കല്‍ അസി. സെക്രട്ടറി പിഡി സാബു, എഐവൈഎഫ് മണ്ഡലം ജോ. സെക്രട്ടറി പിഎസ് അര്‍ജുന്‍, പിടിഎ പ്രസിഡന്റ് സമ്പത്ത്, അക്ഷയ് പ്രസാദ്, രാമകൃഷ്ണന്‍, വത്സല, എന്നിവര്‍ പങ്കെടുത്തു.