Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീധന ദുരാചാരത്തിനെതിരെ ഡിവൈഎഫ്‌ഐ യുവജന ജാഗ്രത സദസ് സംഘടിപ്പിച്ചു
26/06/2021
സ്ത്രീധന ദുരാചാരത്തിനെതിരെ ഡിവൈഎഫ്‌ഐ വൈക്കത്ത് നടത്തിയ ജാഗ്രത സദസ് ചലച്ചിത്രതാരം ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്ത്രീധന ദുരാചാരത്തിനെതിരായ ആശയ പ്രചാരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കത്ത് യുവജന ജാഗ്രതാ സദസ് സംഘടിപ്പിച്ചു. ബോട്ട് ജെട്ടിക്കുസമീപം നടന്ന സദസ് ചലച്ചിത്ര താരവും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി തോമസ്, ജില്ലാ പ്രസിഡന്റ് കെആര്‍ അജയ്, സെക്രട്ടറി സജേഷ് ശശി, വൈസ് പ്രസിഡന്റ് കെപി പ്രശാന്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. അംബരീഷ് ജി വാസു, പിസി അനില്‍കുമാര്‍, ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍, സിപി ജയരാജ്, അഡ്വ. എ മനാഫ്, കെഎം കണ്ണന്‍, പി എബിന്‍, അലക്‌സ് ആന്റണി, സിബി ബാബു എന്നിവര്‍ പ്രസംഗിച്ചു.