Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോട്ടറി ഓഫീസിന് മുന്നില്‍ തൊഴിലാളികള്‍ പട്ടിണി സമരം നടത്തി
25/06/2021
ഓള്‍ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോണ്‍ഗ്രസിന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ വൈക്കത്തെ ലോട്ടറി ഓഫീസിന് മുന്നില്‍ നടത്തിയ പട്ടിണി സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കത്തെ ലോട്ടറി സബ് ഓഫീസിന് മുന്നില്‍ തൊഴിലാളികള്‍ പട്ടിണി സമരം നടത്തി. കോവിഡ് ദുരിതത്തില്‍ പ്രതിസന്ധിയിലായ ലോട്ടറി തൊഴിലാളികള്‍ക്ക് രണ്ടു മാസം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം നല്‍കാത്തതില്‍ പ്രതിഷേധിച്ചും, ലോട്ടറി തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായവും, 5000 രൂപയുടെ ടിക്കറ്റിനുള്ള കൂപ്പണും നല്‍കണമെന്ന് ആവശ്യപ്പെട്ടുമാണ് ഓള്‍ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സമരം നടത്തിയത്. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാര്‍, യൂണിയന്‍ ജില്ലാ സെക്രട്ടറി ടി.ഡി സുധാകരന്‍, സി.തങ്കച്ചന്‍, എന്‍.എസ് ബാബു, വി.അരവിന്ദന്‍, സത്യന്‍ വെച്ചൂര്‍ എന്നിവര്‍ പ്രസംഗിച്ചു.