Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബ്രാഹ്മണസഭ പഠനോപകരണ വിതരണം നടത്തി
25/06/2021
കേരള ബ്രാഹ്മണ സഭ വൈക്കം ഉപസഭയുടെയും വനിത വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ പഠനോപകരണം വിതരണം പ്രസിഡണ്ട് പി. ബാലചന്ദ്രന്‍ നിര്‍വഹിക്കുന്നു

വൈക്കം: കേരള ബ്രാഹ്മണസഭ വൈക്കം ഉപസഭയുടെയും വനിത വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഉപസഭയിലെ അംഗങ്ങളുടെ പന്ത്രണ്ടാം ക്ലാസ് വരെ പഠനം നടത്തുന്ന അന്‍പതോളം വിദ്യാര്‍ഥികള്‍ക്കാണ് സൗജന്യമായി പഠനോപകരണങ്ങള്‍ നല്‍കിയത്. വൈക്കം സമൂഹം ഹാളില്‍ നടന്ന ചടങ്ങില്‍ ഉപസഭ പ്രസിഡന്റ് പി ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.സി കൃഷ്ണമൂര്‍ത്തി, വനിത വിഭാഗം പ്രസിഡന്റ് സ്വര്‍ണം രാമനാഥന്‍, സെക്രട്ടറി സന്ധ്യ ബാലചന്ദ്രന്‍, സുബ്രഹ്മണ്യന്‍ അംബികാ വിലാസ്, പ്രീയ അയ്യര്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.