Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക്ക്ഡൗണിനുശേഷം വൈക്കം മഹാദേവ ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നു
24/06/2021

വൈക്കം: മഹാദേവ ക്ഷേത്രം ദര്‍ശനം നടത്താന്‍ ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ലോക്ക്ഡൗണിനുശേഷം തുറന്ന ആദ്യദിനമായ വ്യാഴാഴ്ച വലിയ തിരക്ക് അനുഭവപ്പെട്ടില്ല. ലോക്ക്ഡൗണ്‍ എര്‍പ്പെടുത്തുന്നതിന് മുന്‍പുണ്ടായിരുന്നതുപോലെ പുലര്‍ച്ചെ നാലിനു നട തുറന്നു ഉച്ചപൂജക്കുശേഷം നട അടക്കുകയും, ശേഷം വൈകിട്ട് അഞ്ചിനു തുറന്ന് അത്താഴപൂജക്ക് ശേഷം നട അടക്കുന്ന രീതിയിലാണ് ക്ഷേത്രം തുറന്നിരിക്കുന്നത്. കോവിഡ് നിയന്ത്രണം പൂര്‍ണമായി പാലിച്ചാണ് ക്ഷേത്ര ദര്‍ശനം അനുവദിച്ചിരിക്കുന്നത്. ഒരേസമയം 15 പേര്‍ക്കാണ് മാത്രമാണ് പ്രവേശനം. ഇവര്‍ ദര്‍ശനം നടത്തി ഇറങ്ങുന്ന മുറക്കാണ് അടുത്ത പതിനഞ്ചു പേര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പൂജാ സമയങ്ങളില്‍ ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല. നാലു ഗോപുരനടകളും തുറന്നിട്ടുണ്ടെങ്കിലും മുന്‍വശ വഴിയാണ് ഭക്തര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കേണ്ടത്. ദര്‍ശനത്തിനു ശേഷം വടക്ക് ഭാഗത്തു കൂടി പുറത്തേക്കു പോകണം. ഭക്തജനങ്ങള്‍ക്കായി സാനിെൈട്ടസര്‍, രജിസ്റ്റര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രാതല്‍, അത്താഴഊട്ട്, ചോറുണ് തുടങ്ങിയ വഴിപാടുകള്‍ ബോര്‍ഡിന്റെ ഉത്തരവ് ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും തുടങ്ങുക. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 21നാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും നാലു ഗോപുരവാതിലുളും അടച്ചിടുകയും ചെയ്തത്.