Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പയറുകാട് ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ വാര്‍ഷികവും കളഭാഭിഷേകവും ഭക്തിനിര്‍ഭരമായി
24/06/2021
പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ വാര്‍ഷികത്തോടനുബന്ധിച്ച് കളഭാഭിഷേകത്തിന്റെ ഭാഗമായി തന്ത്രി മോനാട്ടില്ലാത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി ബ്രഹ്മകലശ പൂജ നടത്തുന്നു.

വൈക്കം: മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന പുനഃപ്രതിഷ്ഠ വാര്‍ഷികവും കളഭാഭിഷേകവും ഭക്തിനിര്‍ഭരമായി. പ്രാസാദശുദ്ധി, വാസ്തു ഹോമം, വാസ്തു ബലി, പഞ്ചഗവ്യം, ധാര, പാലഭിഷേകം, കളഭ പൂജ, കശഭാഭിഷേകം എന്നിവയായിരുന്നു ചടങ്ങുകള്‍. ക്ഷേത്രം തന്ത്രി മോനാട്ടില്ലാത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ചെറിയ കൃഷ്ണന്‍ നമ്പൂതിരിയാണ് ചടങ്ങുകള്‍ നടത്തിയത്. സഹതന്ത്രി പ്രസാദ് ഭട്ടതിരി, ക്ഷേത്രം മേല്‍ശാന്തി ആനാത്താനത്തില്ലത്ത് വാസുദേവന്‍ ഗോവിന്ദന്‍ നമ്പൂതിരി, ക്ഷേത്രം മുഖ്യകാര്യദര്‍ശി ആനാത്താനത്തില്ലത്ത് ഗോവിന്ദന്‍ നമ്പൂതിരി എന്നിവരും കാര്‍മികരായി. ശ്രീകൃഷണ ഗോകുലം ഭാരവാഹികളായ അഭിരാം പയറുകാട്, അനില്‍കുമാര്‍ പയറുകാട്, സനല്‍, ശങ്കര്‍ ശങ്കര്‍ഭവന്‍, സ്നേഹ പയറുകാട്, ലീല പയറുകാട്, ബാബു പയറുകാട് എന്നിവര്‍ നേതൃത്വം നല്‍കി.