Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തെക്കുംകോവില്‍ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു
24/06/2021
വൈക്കം ക്ഷേത്രത്തിന്റെ കീഴേടയായ തെക്കുംകോവില്‍ ക്ഷേത്രത്തില്‍ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍.

 

വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ കീഴേടമായ തെക്കേനട തെക്കുംകോവില്‍ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷികം ആചാരപ്രകാരം ചടങ്ങുകളായി ആഘോഷിച്ചു. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് ചെറിയ നാരായണന്‍ നമ്പൂതിരി, കീഴ്ശാന്തി ആഴാട്ട് ചെറിയ നാരായണന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി അഭിലാഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചു നടത്തിയ ചടങ്ങിന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ കെആര്‍ ബിജു, ഉപദേശക സമിതി വൈസ് പ്രസിഡണ്ട് പിപി സന്തോഷ്, സെക്രട്ടറി പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.