Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കല്ലറയില്‍ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ആരംഭിച്ചു
24/06/2021
കല്ലറ പഞ്ചായത്തിലെ ഓണത്തിന് ഒരുമുറം പച്ചക്കറി വികസന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ നിര്‍വഹിക്കുന്നു.

വൈക്കം: ഓണത്തിന് ഒരുമുറം പച്ചക്കറി വികസന പദ്ധതിയുടെ കല്ലറ പഞ്ചായത്തിലെ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി ജോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അരവിന്ദ് ശങ്കര്‍, മിനി അഗസ്റ്റിന്‍, അമ്പിളി ബിനീഷ്, അമ്പിളി മനോജ്, ഉഷ റെജിമോന്‍, ലീല ബേബി, കാര്‍ഷികവികസന സമിതി അംഗങ്ങളായ എംജി ഫിലേന്ദ്രന്‍, കെടി സുഗുണന്‍, സാനുമോന്‍, ഇ.ജി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓരോ കുടുംബവും പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത നേടുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഈ സീസണില്‍ 25000 പച്ചക്കറി തൈകളും വിത്തുകളും നല്‍കുമെന്ന് കല്ലറ കൃഷി ഓഫീസര്‍ ജോസഫ് ജെഫ്രി അറിയിച്ചു.