Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐടിയുസി ഭക്ഷ്യകിറ്റ് വിതരണം നടത്തി
23/06/2021
കോവിഡ് മൂലം ദുരിതത്തിലായ ലോട്ടറി, മൈക്ക് സെറ്റ്, മോട്ടോര്‍ തുടങ്ങിയ വിഭാഗം തൊഴിലാളികള്‍ക്ക് എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഭക്ഷ്യകിറ്റ് വിതരണം എഐടിയുസി ജില്ലാ പ്രസിഡന്റ് ടിഎന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: കോവിഡ് വ്യാപനത്തെ തുടര്‍ന്നു നടപ്പാക്കിയ ലോക്ക്ഡൗണ്‍ മൂലം തൊഴിലും വരുമാനവും ഇല്ലാതായ ലോട്ടറി, മൈക്ക് സെറ്റ്, മോട്ടോര്‍ തുടങ്ങിയ വിഭാഗം തൊഴിലാളികള്‍ക്ക് എഐടിയുസി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റ് വിതരണം നടത്തി. സിപിഐ മണ്ഡലം കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ എഐടിയുസി ജില്ലാ പ്രസിഡന്റ് ടിഎന്‍ രമേശന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെഡി വിശ്വനാഥന്റെ അധ്യക്ഷത വഹിച്ചു. ജോണ്‍ വി ജോസഫ്, കെഎസ് രത്‌നാകരന്‍, പിഎസ് പുഷ്പമണി, ബി രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.