Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മടിയത്തറ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ കൈതാങ്ങ്
22/06/2021
വൈക്കം വെസ്റ്റ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 74 വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ കൂട്ടായ്മയില്‍ നല്‍കുന്ന പഠനകിറ്റുകളുടെ വിതരണം നഗരസഭ ചെയര്‍പേഴ്സണ്‍ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു.    

വൈക്കം: വെസ്റ്റ്  (മടിയത്തറ) ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരുടെ കൈതാങ്ങില്‍ പഠനകിറ്റുകള്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളിലെ വിദ്യാര്‍ഥികളാണ് ഇവിടെ അധികവും. അധ്യാപകര്‍ ചേര്‍ന്നു സമാഹരിച്ച തുക ഉപയോഗിച്ചാണ് ആവശ്യമായ പഠനോപകരണങ്ങള്‍ വാങ്ങിയത്. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസ്സുകളിലെ 74 വിദ്യാര്‍ത്ഥികള്‍ാണ് പഠനകിറ്റുകള്‍ നല്‍കിയത്. ഏഴാം ക്ലാസ് വിദ്യാര്‍ഥി അമല്‍ജിത്തിന്റെ പിതാവ് കലാജിത്ത് വാങ്ങിയ  പച്ചക്കറി കിറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ് പഠനകിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പിഎസ് രേഖ അധ്യക്ഷത വഹിച്ചു.  വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖാ ശ്രീകുമാര്‍, കൗണ്‍സിലര്‍മാരായ ബി രാജശേഖരന്‍, അശോകന്‍ വെള്ളവേലി, മുന്‍ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, പ്രധാനാധ്യാപിക കെ മിനി, പ്രിന്‍സിപ്പാല്‍ കെഎന്‍ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.