Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ധനവില വര്‍ധനവിനെതിരെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഐക്യട്രേഡ് യൂണിയന്‍ പ്രതിഷേധം
22/06/2021
ഇന്ധന വിലവര്‍ധനവിനെതിരെ ഐക്യ ട്രേഡ് യൂണിയന്‍ സമിതി വൈക്കം കച്ചേരിക്കവലയില്‍ നടത്തിയ ചക്രസ്തംഭന സമരം എഐടിയുസി ജില്ലാ പ്രസിഡന്റ് ടിഎന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇന്ധനവില വര്‍ധനവിനെതിരെ ട്രേഡ് യൂണിയനുകളുടെ സംയുക്തസമരസമിതി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധമിരമ്പി. വൈക്കം നിയോജകമണ്ഡലത്തിലെ ഇരുന്നൂറിലധികം കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച രാവിലെ 11 മുതല്‍ 11.15 വരെ നിരത്തിലുള്ള മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ടു നടത്തിയ സമരത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കാളികളായത്. വൈക്കം കച്ചേരിക്കവലയില്‍ നടത്തിയ സമരം എഐടിയുസി ജില്ലാ പ്രസിഡന്റ് ടിഎന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. എബ്രഹാം പഴയകടവന്‍ അധ്യക്ഷത വഹിച്ചു. കെ അജിത്ത്, എന്‍ അനില്‍ബിശ്വാസ്, ഡി ബാബു, എസ്പി സുമോദ് എന്നിവര്‍ പ്രസംഗിച്ചു. ടിവി പുരം മറ്റപ്പള്ളില്‍ നടത്തിയ സമരം എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. പി ഓമനക്കുട്ടന്‍, ലത രാഘവന്‍, ജീന തോമസ്, സിവി സുധീര്‍, ശാന്തപ്പന്‍, സിനു എം സുനീഷ് എന്നിവര്‍ പ്രസംഗിച്ചു. തലയോലപ്പറമ്പ് സെന്‍ട്രല്‍ ജങ്ഷനില്‍ നടത്തിയ സമരം എഐടിയുസി ജില്ലാ ജോയിന്റ് സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. വിടി ജെയിംസ് അധ്യക്ഷത വഹിച്ചു. വിടി പ്രതാപന്‍, കെഎസ് രത്‌നാകരന്‍, ആന്റണി കളമ്പുകാടന്‍, കണ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം ബോട്ട് ജെട്ടിയില്‍ നടന്ന സമരം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെകെ ഗണേശന്‍ ഉദ്ഘാടനം ചെയ്തു. ഡി രഞ്ജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. വൈക്കം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നില്‍ നടന്ന സമരം ഐഎന്‍ടിയുസി സംസ്ഥാന എക്‌സി. അംഗം പിവി പ്രസാദ് ഉദ്ഘാടനം ചെയ്തു. അശോകന്‍ വെള്ളവേലി അധ്യക്ഷത വഹിച്ചു. വൈക്കം വലിയകവലയില്‍ വികെ അനില്‍കുമാര്‍, പി ശശിധരന്‍, പുളിംചുവട്ടില്‍ കെവി ജീവരാജന്‍, തോട്ടുവക്കത്ത് സിഎന്‍ പ്രദീപ്കുമാര്‍, വെച്ചൂര്‍ അച്ചിനകത്ത് ഇഎന്‍ ദാസപ്പന്‍, ബണ്ട് റോഡില്‍ കെകെ ചന്ദ്രബാബു, അംബികമാര്‍ക്കറ്റില്‍ കെഎം വിനോഭായ്, ഇടയാഴത്ത് എന്‍ സുരേഷ്‌കുമാര്‍, വെച്ചൂരില്‍ വക്കച്ചന്‍ മണ്ണത്താലി, തലയാഴത്ത് പിഎസ് പുഷ്‌കരന്‍, മാരാംവീട് പിആര്‍ ശശി, ആലത്തൂരില്‍ സികെ പ്രശോഭനന്‍, ഉല്ലലയില്‍ ബിജു പറപ്പള്ളി, വിയറ്റ്‌നാമില്‍ കെ രാധാകൃഷ്ണന്‍ നായര്‍, ടിവി പുരം ചേരിക്കലില്‍ എസ് ബിജു, കൊട്ടാരപ്പള്ളിയില്‍ എംഎസ് രാമചന്ദ്രന്‍, ടിവി പുരം കവലയില്‍ ബി സദാനന്ദന്‍, നാവള്ളില്‍ കെവി നടരാജന്‍, ടിവി പുരത്ത് കെ കുഞ്ഞുമണി, വാതപ്പള്ളിയില്‍ സുനിത ശ്രീകുമാര്‍, പാട്ടത്തില്‍ കെകെ ശശികുമാര്‍, മൂത്തേടത്തുകാവില്‍ സിഎസ് ശ്രീകുമാര്‍, ഉദയനാപുരം പഞ്ചായത്തില്‍ നാനാടത്ത് കെ വേണുഗോപാല്‍, കണ്ടത്തിപ്പറമ്പില്‍ സാബു പി മണലൊടി, വല്ലകത്ത് ആര്‍ ബിജു, തുറുവേലിക്കുന്നില്‍ കെഎം മുരളീധരന്‍, മുട്ടുങ്കല്‍ സുലോചന പ്രഭാകരന്‍, കൊടിയാട് കെകെ സാബു, വൈക്കപ്രയാര്‍ കെവി ഉദയകുമാര്‍, ഉദയനാപുരത്ത് പിഎസ് മോഹനന്‍, മറവന്‍തുരുത്തില്‍ ബി രാജേന്ദ്രന്‍, പാലാംകടവില്‍ കൃഷ്ണകുമാര്‍, കുലശേഖരമംഗലം കൂട്ടുമ്മേല്‍ ജങ്ഷനില്‍ കെബി രമ, എസ് അരുണ്‍കുമാര്‍, ടോള്‍ ജങ്ഷനില്‍ കെഎസ് വേണുഗോപാല്‍, പിജി ജയചന്ദ്രന്‍, ചെമ്പില്‍ ടിഎന്‍ സിബി, മുറിഞ്ഞപുഴയില്‍ എംകെ ശീമോന്‍, കാട്ടിക്കുന്നില്‍ കെകെ രമേശന്‍, തലയോലപ്പറമ്പില്‍ കെഎസ് രത്‌നാകരന്‍, കെഡി വിശ്വനാഥന്‍, വടകരയില്‍ പിപി ഷാജി, ചെറുകരയില്‍ കെകെ സുനില്‍കുമാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.