Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എൻഡിപി ശാഖ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു
20/06/2021
ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്എന്‍ഡിപി യോഗം ചാലപ്പറമ്പ് ശാഖ 715 കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യകിറ്റിന്റെ വിതരണം യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായക്കാന്‍ എസ്എന്‍ഡിപി യോഗം ആവിഷ്‌കരിച്ച ഗുരുകാരുണ്യം പദ്ധതിയില്‍പെടുത്തി ചാലപ്പറമ്പ് എസ്എന്‍ഡിപി ശാഖ 715 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. പന്ത്രണ്ട് ഇനങ്ങള്‍ അടങ്ങുന്ന കിറ്റുകളുടെ വിതരണ ഉദ്ഘാടനം യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബൈജു, യൂണിയന്‍ കമ്മിറ്റി അംഗം ഷണ്‍മുഖന്‍, വനിത സംഘം പ്രസിഡന്റ് പ്രീണ, സെക്രട്ടറി ഓമന, സിനി എന്നിവര്‍ പങ്കെടുത്തു.