Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിഎന്‍ പണിക്കറുടെ ഓര്‍മ പുതുക്കി വായന ദിനാഘോഷം
19/06/2021
കേരള മഹിളാസംഘം വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇണ്ടംതുരുത്തി മനയില്‍ നടത്തിയ പിഎന്‍ പണിക്കര്‍ അനുസ്മരണവും വായന ദിനാഘോഷവും കവയിത്രിയും സാഹിത്യകാരിയുമായ മീര ബെന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പിഎന്‍ പണിക്കറുടെ ഓര്‍മ പുതുക്കിയും വായനയുടെ പ്രാധാന്യം വിളിച്ചോതിയും നാടെങ്ങും വായനാദിനം ആഘോഷിച്ചു. വൈക്കം ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന ദിനം ഓണ്‍ലൈനായി ആഘോഷിച്ചു. നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ രാധികാ ശ്യാം ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ടി.ജി.പ്രേംനാഥ് അധ്യക്ഷത വഹിച്ചു. കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകന്‍ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ വിദ്യാര്‍ഥികള്‍ക്കായി സന്ദേശം നല്‍കി. പ്രധാനാധ്യാപകന്‍ എന്‍ സതീശന്‍, അംബരീഷ് ജി വാസു, ടിജി ശ്രീലത, ടി സിനിമോള്‍, വിവി അഭിലാഷ്, സിപി അജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു. ചെമ്പ് പഞ്ചായത്ത് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വായന ദിനാചരണം നടത്തി. ഓണ്‍ലൈനായി നടത്തിയ ദിനാചരണം കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പികെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി രമേഷ് ബി വെട്ടിമറ്റം സന്ദേശം നല്‍കി. സാംസ്‌കാരിക വേദി കണ്‍വീനര്‍ എപി ജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെകെ രമേശന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റിപേഴ്‌സണ്‍ ആശാ ബാബു, ലൈബ്രേറിയന്‍ പിആര്‍ രാജി എന്നിവര്‍ പങ്കെടുത്തു.

കേരള മഹിളാസംഘം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇണ്ടംതുരുത്തി മനയില്‍ നടത്തിയ പിഎന്‍ പണിക്കര്‍ അനുസ്മരണവും വായന ദിനാഘോഷവും കവയിത്രിയും സാഹിത്യകാരിയുമായ മീര ബെന്‍ ഉദ്ഘാടനം ചെയ്തു. സാമൂഹികനീതിക്ക് സ്ത്രീപക്ഷ വായന അനിവാര്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. മഹിളാസംഘം മണ്ഡലം ട്രഷറര്‍ കെ പ്രിയമ്മ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, മണ്ഡലം സെക്രട്ടറി മായാ ഷാജി എന്നിവര്‍ പ്രസംഗിച്ചു.  
എഐവൈഎഫ് വെച്ചൂര്‍ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിഎന്‍ പണിക്കര്‍ അനുസ്മരണവും വായനാ ദിനാചരണവും സംഘടിപ്പിച്ചു. കവിയും അധ്യാപകനുമായ സിബു വെച്ചൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എഐവൈഎഫ് വെച്ചൂര്‍ മേഖലാ സെക്രട്ടറി  അഭിഷേക് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, സിപിഐ മണ്ഡലം കമ്മറ്റി അംഗം  കെകെ ചന്ദ്രബാബു, ലോക്കല്‍ സെക്രട്ടറി കെഎം വിനോഭായ്, അസി. സെക്രട്ടറി ജോസ് സൈമണ്‍, ഗ്രാമപഞ്ചായത്ത് അംഗം  ഗീതാ സോമന്‍,  എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം ഹരിമോന്‍, മേഖലാ പ്രസിഡന്റ്  പിഎം മനു എന്നിവര്‍ പ്രസംഗിച്ചു. ഇന്ദുലേഖ, പ്രവീണ്‍,  അച്ചു, കവിത, അരുണ്‍ ഗോപി എന്നിവര്‍ നേതൃത്വം നല്‍കി. എഐവൈഎഫ് വൈക്കം ടൗണ്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായന ദിനത്തില്‍ നടത്തിയ പിഎന്‍ പണിക്കര്‍ അനുസ്മരണം സിപിഐ  മണ്ഡലം  സെക്രട്ടറി  എംഡി ബാബുരാജ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ടൗണ്‍ മേഖലാ പ്രസിഡന്റ് വൈശാഖ് പ്രദീപന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പ്രദീപ്, മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, മേഖലാ സെക്രട്ടറി കെഡി സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.
തലയോലപ്പറമ്പ് ബഷീര്‍ സ്മാരക സമിതിയുടെ അമ്മ മലയാളം സാഹിത്യകൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വായനാദിനം ആഘോഷിച്ചു. പുതുതലമുറ എഴുത്തുകാര്‍ അവരുടെ സ്വന്തം കൃതികള്‍ വായിച്ച് നടത്തിയ ചടങ്ങ് ശ്രദ്ധേയമായി. തലയോലപ്പറമ്പില്‍ വൈക്കം മുഹമ്മദ് ബഷീര്‍ കുടുംബ സമ്മേതം താമസിച്ചിരുന്ന ഫെഡറല്‍ നിലയത്തിന്റെ തിരുമുറ്റത്ത് വെച്ചാണ് ചടങ്ങ് നടത്തിയത്. ലിറ്ററേച്ചര്‍ ഫോട്ടോഗ്രാഫര്‍ മനോജ് ഡി വൈക്കം വായനാദിനാഘോഷം ഉദ്ഘാടനം ചെയ്തു. കവി ജെസ്റ്റിന്‍ പി ജയിംസ് അധ്യക്ഷത വഹിച്ചു. അഡ്വ . എ ശ്രീകല, ബിജോ പൗലോസ്, മോഹന്‍ ഡി ബാബു, പിജി ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.