Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീകാളിയമ്മനട ഭദ്രകാളിക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് തുടക്കമായി.
01/04/2016

ശ്രീകാളിയമ്മനട ഭദ്രകാളിക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് തുടക്കമായി. ഏപ്രില്‍ 8 വരെയാണ് ഉത്സവം നടത്തുന്നത്. ഏപ്രില്‍ 8 വരെ രാവിലെ 5ന് നടതുറക്കല്‍, 5.30 മുതല്‍ ഹരിനാമകീര്‍ത്തനം, 6.30 മുതല്‍ പുരാണപാരായണം, 11ന് ഉച്ചപ്പൂജ, വൈകിട്ട് 5 മുതല്‍ പുരാണപാരായണം, 7ന് ദീപാരാധന, 7.30ന് അത്താഴപ്പൂജ, 7.30 മുതല്‍ കളമെഴുത്തുംപാട്ടും, 8.30ന് വടക്കുപുറത്ത് ഗുരുതിപൂജ എന്നിവയും ഏപ്രില്‍ 5ന് വൈകിട്ട് 6 മുതല്‍ 7.30 വരെ നൃത്തനൃത്ത്യങ്ങള്‍, ഏപ്രില്‍ 6ന് വൈകിട്ട് 6 മുതല്‍ 7.30 വരെ പിന്നല്‍ തിരുവാതിര, രാത്രി 9 മുതല്‍ 10 വരെ നൃത്തനൃത്ത്യങ്ങള്‍, 10 മുതല്‍ കെ.ജി.ഉദയശങ്കര്‍ & പാര്‍ട്ടി നയിക്കുന്ന ഗാനമേള ഏപ്രില്‍ 7ന് ഉച്ചയ്ക്ക് 12.30ന് മഹാപ്രസാദഊട്ട്, വൈകുന്നേരം 5ന് ഭജന്‍സ്, 5.30ന് സംഗീതസദസ്സ്, 9ന് നൃത്തനൃത്ത്യങ്ങള്‍, 9.30ന് വോഡഫോണ്‍, മഴവില്‍ മനോരമ കോമഡി ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന കോമഡിഷോ ഏപ്രില്‍ 8ന് രാവിലെ 6 മുതല്‍ 11 വരെ കുംഭാഭിഷേകം, വൈകിട്ട് 4ന് സൗന്ദര്യലഹരി, 5ന് സംഗീതസദസ്സ്, 5 മുതല്‍ 7 വരെ കുംഭകുടം, താലപ്പൊലി വരവ്, രാത്രി 11ന് വില്‍പ്പാട്ട്, 12ന് വലിയ കാണിക്ക, വടക്കുപുറത്തു വലിയഗുരുതി എന്നിവയുണ്ടായിരിക്കും. ക്ഷേത്രത്തിലെ ഏഴാംപൂജ ഏപ്രില്‍ 15നും, 7-ാമ പുന:പ്രതിഷ്ഠാവാര്‍ഷികം ജൂലൈ 5നും, 13-ാമ ശ്രീമദ്ഭാഗവത സപ്താഹം ഡിസംബര്‍ 25 മുതല്‍ ജനുവരി 1 വരെയും നടത്തുന്നതാണ്.