Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഐടിയുസി തൊഴിലാളി കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി
19/06/2021
എഐടിയുസി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 500 കുടുംബങ്ങള്‍ക്ക് നല്‍കിയ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ജില്ലാ പ്രസിഡന്റ് ടിഎന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എഐടിയുസി വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളി കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. 500 കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണം എഐടിയുസി ജില്ലാ പ്രസിഡന്റ് ടിഎന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡി ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗങ്ങളായ ലീനമ്മ ഉദയകുമാര്‍, ഡി രഞ്ജിത്കുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി കെ അജിത്ത്, എഐടിയുസി മണ്ഡലം സെക്രട്ടറി പിഎസ് പുഷ്‌കരന്‍ പിആര്‍ ശശി, വികെ അനില്‍കുമാര്‍, എംഎസ് രാമചന്ദ്രന്‍, കെവി ജീവരാജന്‍, സിഎന്‍ പ്രദീപ് കുമാര്‍, കെവി സുമ എന്നിവര്‍ പ്രസംഗിച്ചു.