Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെട്രോള്‍ വില വര്‍ധനവിനെതിരെ മഹിളാസംഘത്തിന്റെ പ്രതിഷേധം
19/06/2021
പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് കേരള മഹിളാസംഘം വൈക്കത്ത് പെട്രോള്‍ പമ്പിനു മുന്നില്‍ നടത്തിയ സമരം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അനിയന്ത്രിമായ പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷന്‍ (എന്‍എഫ്‌ഐഡബ്ല്യു) സംഘടിപ്പിച്ച ദേശവ്യാപക പ്രക്ഷോഭത്തിന്റെ മായമായി മഹിളാസംഘം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ക്കും, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മുന്നില്‍ സമരം സംഘടിപ്പിച്ചു. വൈക്കത്ത് പെട്രോള്‍ പമ്പിനു മുന്നില്‍ നടത്തിയ സമരം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മായാ ഷാജി അധ്യക്ഷത വഹിച്ചു.. കെ പ്രിയമ്മ, സിന്ധു മധു, സംഗീത, സിന്ധു സജീവ്, ഫിലോമിന എന്നിവര്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി മാമൂട് പെട്രോള്‍ പമ്പിനു മുന്നില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം ഷേര്‍ലി ഹരികൃഷ്ണന്‍, ബ്രഹ്മമംഗലത്ത് സംസ്ഥാന കമ്മിറ്റി അംഗം പിഎസ് പുഷ്പമണി, ഇടയാഴത്ത് ജില്ലാ കമ്മറ്റി അംഗം ശ്രീദേവി ജയന്‍, ഉല്ലലയില്‍ ജില്ലാ കമ്മിറ്റി അംഗം സരസമ്മ വിജയന്‍, വല്ലകത്ത് ജില്ലാ കമ്മറ്റി അംഗം കെപി ബീന എന്നിവര്‍ ഉദ്ഘാടനം ചെയ്തു.