Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി ആശ്രമം സ്‌കൂളില്‍ അധ്യാപക കൂട്ടായ്മ
19/06/2021
വൈക്കം ആശ്രമം സ്‌കൂളില്‍ അധ്യാപകരുടെ കൂട്ടായ്മയില്‍ വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്താന്‍ സൗജന്യമായി നല്‍കുന്ന പുസ്തകങ്ങളും സാമ്പത്തിക സഹായവും പ്രധാനാധ്യാപിക പിആര്‍ ബിജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിദ്യാര്‍ഥികളില്‍ അന്യമായികൊണ്ടിരിക്കുന്ന വായനാശീലം പുനര്‍ജനിപ്പിക്കാനും അവര്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ നല്‍കാനും ആശ്രമം സ്‌കൂളില്‍ അധ്യാപകരുടെ കൂട്ടായ്മ. കോവിഡ് ദുരുതത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 75 വിദ്യാര്‍ഥികളെ കണ്ടെത്തി അവര്‍ക്ക് കൈനിറയെ പുസ്തകങ്ങളും കൂടുതല്‍ വായനയ്ക്ക് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങാന്‍ ആയിരം രൂപ വിധം നല്‍കിയുമാണ് അധ്യാപകര്‍ പുതിയ ഒരു ലക്ഷ്യത്തിന് മാനം കണ്ടെത്തിയത്. വായനാ ദിനത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. യുപി വിഭാഗത്തില്‍ നിന്നും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യര്‍ത്ഥികള്‍ക്കാണ് ഈ സഹായം നല്‍കിയത്. സ്‌കൂളിലെ അധ്യാപകരുടെയും അനധ്യാപകരുടെയും കൂട്ടായ്മയില്‍ ഒരു ലക്ഷത്തി ഇരുപത്തിയയ്യിരം രൂപയാണ് ഇതിനായി ചിലവാഴിച്ചത്. കുട്ടികളില്‍ വായനയില്‍ അഭിരുചി ഉണ്ടാക്കാനുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിലെ ലൈബ്രറിയുമായി ബന്ധപ്പെട്ട് നടത്തുമെന്ന് പ്രധാനാധ്യാപിക പിആര്‍ ബിജി പറഞ്ഞു. സാമ്പത്തിക സഹായവും പുസ്തക വിതരണവും പ്രഥമ അധ്യാപിക പിആര്‍ ബിജി ഉദ്ഘാടനം ചെയ്തു. അധ്യാപക പ്രതിനിധികളായ എംഎസ് സുരേഷ് ബാബു, കെബി മഞ്ചുള, ആര്‍ സീന, ഹീരാരാജ്, കെയു സുനിത, കവിതാ ബോസ്, കെകെ സാബു, അമൃതാ പാര്‍വതി, പ്രീതി വി പ്രഭ, എംവി മജേഷ് എന്നിവര്‍ പങ്കെടുത്തു. വായനാ ദിനത്തിന്റെ ഭാഗമായി ചങ്ങാനാശ്ശേരി മേഴ്സി ഹോം ചാരിറ്റബിള്‍ സോസൈറ്റിയിലെ കുട്ടികള്‍ക്കായി ആശ്രമം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച പുസ്തകങ്ങളും ചടങ്ങില്‍വെച്ച് കൈമാറി.