Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ എന്‍സിപി പ്രതിഷേധസമരം നടത്തി
18/06/2021
പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എന്‍സിപി വൈക്കത്ത് പെട്രോള്‍ പമ്പിനു മുന്നില്‍ നടത്തിയ സമരം ജില്ലാ പ്രസിഡന്റ് ടിവി ബേബി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എന്‍സിപി സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി വൈക്കത്ത് വിവിധ സ്ഥലങ്ങളിലെ പമ്പുകള്‍ക്ക് മുന്നില്‍ സമരം നടത്തി. എന്‍സിപി ജില്ലാ പ്രസിഡന്റ് ടിവി ബേബി ഉദ്ഘാടനം ചെയ്തു. കെഎന്‍ സുജിത്ത്, എംകെ രവീന്ദ്രന്‍, വിബിന്‍ ബാബു, എസ് ശശികുമാര്‍, ജിഎന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തലയോലപ്പറമ്പില്‍ എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ എന്‍വൈസി ജില്ലാ പ്രസിഡന്റ് മില്‍ട്ടന്‍ ഇടശ്ശേരി, എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് എംകെ രവീന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.