Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ധന വിലവര്‍ധനവിനെതിരെ ഐഎന്‍ടിയുസി പോസ്റ്റ് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി
18/06/2021
ഐഎന്‍ടിയുസി വൈക്കം ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കേന്ദ്ര-സംസ്ഥാന നികുതി കുറക്കണമെന്നാവശ്യപ്പെട്ട് വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഡീസലിനും പെട്രോളിനും കേന്ദ്രസര്‍ക്കാര്‍ 15 രൂപയും സംസ്ഥാന സര്‍ക്കാര്‍ 10 രൂപയും നികുതി കുറച്ച് യഥാക്രമം 65 രൂപയും 70 രൂപയും ആക്കണമെന്ന് ആവശ്യപ്പെട്ട് ഐഎന്‍ടിയുസി ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരം വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 25 പോസ്റ്റ് ഓഫീസുകള്‍ക്ക് മുന്‍പില്‍ ധര്‍ണ സംഘടിപ്പിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണാസമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പിവി പ്രസാദ്, നഗരസഭ വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, ഐഎന്‍ ടിയുസി ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാര്‍, കൗണ്‍സിലര്‍മാരായ പ്രീത രാജേഷ്, ബി രാജേഖരന്‍, വിജിമോള്‍, രാജശ്രീ വേണുഗോപാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി വൈക്കം ജയന്‍, സന്തോഷ് ചക്കനാടന്‍, ബാബു മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.
മറവന്‍തുരുത്ത് മണ്ഡലം ഐഎന്‍ടിയുസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുലശേഖരമംഗലം പോസ്റ്റ് ഓഫീസിനു മുന്‍പില്‍ നടത്തിയ സമരം സംസ്ഥാന എക്‌സി. അംഗം പിവി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹന്‍ കെ തോട്ടുപുറം അധ്യക്ഷത വഹിച്ചു. പോള്‍ തോമസ്, വിആര്‍ അനിരുദ്ധന്‍, കെ സജീവന്‍, ഔസേഫ് വര്‍ഗീസ്, വി അരവിന്ദന്‍, പിആര്‍ തിലകന്‍, അശോകന്‍ ചിറ്റേഴത്ത് എന്നിവര്‍ പ്രസംഗിച്ചു. കല്ലറ ഐഎന്‍ടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലറ പോസ്റ്റ് ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടിഐ ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സികെ ഗോപിനാഥന്‍, വേണുഗോപാല്‍, ലൂക്കോസ് മാത്യു, വിജി ജനാര്‍ദ്ദനന്‍, ശശി കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചെമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്രഹ്മമംഗലം പോസ്റ്റ് ഓഫീസിനു മുന്‍പില്‍ നടന്ന ധര്‍ണ ഐഎന്‍ടിയുസി മേഖലാ പ്രസിഡന്റ് പിവി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ എം സോമന്‍ അധ്യക്ഷത വഹിച്ചു.

ഐഎന്‍ടിയുസി തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊതവറ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജി രാജീവ് ഉദ്ഘാടനം ചെയ്തു. ടിബി ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. തോട്ടകം പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ജല്‍ജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജീവ് ഉഴുന്നുതറ അധ്യക്ഷത വഹിച്ചു. ഉല്ലല പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ ഡിസിസി അംഗം യു ബേബി ഉദ്ഘാടനം ചെയ്തു. ഇഎം വിശാല്‍ അധ്യക്ഷത വഹിച്ചു. ഉദയനാപുരം മണ്ഡലം ഐഎന്‍ടിയുസി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉദയനാപുരം പോസ്റ്റ് ഓഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് പിഡി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പ്രസാദ് സ്വാതി അധ്യക്ഷത വഹിച്ചു. ഇടവട്ടം പോസ്റ്റ് ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പിസി തങ്കരാജ് ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി കെ സജീവന്‍ അധ്യക്ഷത വഹിച്ചു.