Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മടിയത്തറ സ്‌കൂളില്‍ ഡിവൈഎഫ്‌ഐ പഠനോപകരണ വിതരണം നടത്തി
17/06/2021
ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ മടിയത്തറ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനോപകരണ വിതരണം സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍ പ്രധാന അധ്യാപികയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവ് പി കൃഷ്ണപിള്ളയുടെ മാതൃവിദ്യാലയമായ വൈക്കം വെസ്റ്റ് (മടിയത്തറ) ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനോപകരണ വിതരണം നടത്തി. സിപിഎം ഏരിയാ സെക്രട്ടറി കെ അരുണന്‍ പ്രധാന അധ്യാപികയ്ക്ക് ബുക്കുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ വൈക്കം ബ്ലോക്ക് പ്രസിഡന്റ് ബ്രിജിന്‍ പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു അജി, ജില്ല കമ്മിറ്റി അംഗം അഡ്വ. അംബരീഷ് ജി വാസു, ബ്ലോക്ക് സെക്രട്ടറി ആനന്ദ് ബാബു, അഡ്വ. എ മനാഫ്, കെഎം കണ്ണന്‍, പിഎ അനുരാജ്, ഗോകുല്‍ കൃഷ്ണന്‍, വിജയ കൃഷ്ണന്‍, പോള്‍ സേവ്യര്‍, അനൂപ്, മോനിഷ് മോഹന്‍, കെപി അഖില്‍, അശ്വതി, ജയപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.