Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിടപ്പുമുറിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി
16/06/2021

വൈക്കം: ഭാര്യയെ കട്ടിലിലും, ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലും കാണപ്പെട്ടു. വൈക്കം ചെമ്മനാകരി, ആഞ്ഞിലത്തറയില്‍ തങ്കച്ചന്‍ (55) തൂങ്ങി മരിച്ച നിലയിലും, ഭാര്യ ഓമന (56) എന്നിവരെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തേക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. ഇരുവരും കോവിഡ് മുക്തരായിരുന്നു. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു ഓമന. സാമ്പത്തിക പ്രതിസന്ധിയും അലട്ടിയിരുന്നു. രാത്രിയില്‍ ഓമന മരിച്ചതറിഞ്ഞ് തങ്കച്ചന്‍ ആത്മഹത്യ ചെയ്തതാകാമെന്നു കരുതുന്നു. തങ്കച്ചന്‍ ഞരമ്പ് മുറിച്ച നിലയിലാണ തൂങ്ങി നിന്നിരുന്നത്. കൂലിപ്പണിക്കാരായ ഇവര്‍ക്ക് മക്കളില്ല. വൈക്കം പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച് കോവിഡ് പരിശോധന നടത്തിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ജില്ലാ പോലീസ് മേധാവി ഡി ശില്‍പയും സ്ഥലത്തെത്തിയിരുന്നു.