Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോവിഡ് രോഗികള്‍ക്കും തൊഴിലാളികള്‍ക്കും യൂത്ത് കോണ്‍ഗ്രസ് ബിരിയാണി നല്‍കി
16/06/2021
യൂത്ത് കോണ്‍ഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് രോഗികള്‍ക്കും ആശ്രിതര്‍ക്കും നല്‍കുന്ന ബിരിയാണി പൊതികളുടെ വിതരണം തലയാഴം ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഹരിദാസ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്  ചിന്തു കുര്യന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം:  യൂത്ത് കോണ്‍ഗ്രസ് തലയാഴം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവധ വാര്‍ഡുകളില്‍ കോവിഡ് രോഗികളായി ചികിത്സയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും തൊഴിലില്ലാതെ വിഷമിക്കുന്ന കുടുംബങ്ങള്‍ക്കും ബിരിയാണി തയ്യാറാക്കി വിതരണം ചെയ്തു.   മണ്ഡലം പ്രസിഡന്റ് ഇവി അജയകുമാറിന്റെ നേതൃത്വത്തിലാണ് ബിരിയാണി പായ്ക്കറ്റുകള്‍ തയ്യാറാക്കിയത്. തലയാഴം ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജ ഹരിദാസ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് ബിരിയാണി പൊതി കൈമാറി വിതരണം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പികെ ജയപ്രകാശ്, ജാക്‌സണ്‍ സേവ്യര്‍, അജിത് ബേബി, ടോമി കരിക്കിനേഴം, റിയാസ് ചെറുകാട്, ടിഎ മനോജ്. വിപിമോന്‍. നവോദ്, തോമസ് ഇട്ടിത്തറ,നോമി എന്നിവര്‍ പങ്കെടുത്തു.