Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാമൂഹ്യ സേവനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഘോഷം
16/06/2021
കെപിസിസി പ്രസിഡന്റ് ചുമതലയേറ്റ ദിനം ആഘോഷമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുന്നതിന്റെ ഭാഗമായി വൈക്കം കെഎസ്ആര്‍ടിസി സ്റ്റാന്റ് അണുവിമുക്തമാക്കുന്നു.

വൈക്കം: കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ചുമതലയേറ്റ ദിനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സാമൂഹ്യ സേവനം ചെയ്തും, പൊതുഇടങ്ങള്‍ വൃത്തിയാക്കിയും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സൗഹൃദം സങ്കുവെച്ചും ആഘോഷിച്ചു. കെഎസ്ആര്‍ടിസി സ്റ്റാന്റ്, താലൂക്ക് ഓഫീസ്, ബോട്ട് ജെട്ടി, പോലീസ് സ്റ്റേഷന്‍, നഗരത്തിലെ കാത്തിരുപ്പ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ അണു വിമുക്തമാക്കി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ലഡുവും മിഠായികളും വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രേണുക രതീഷ്, വൈസ് ചെയര്‍മാന്‍ പിടി സുഭാഷ്, മോഹന്‍ ഡി ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, ഇടവട്ടം ജയകുമാര്‍, ജയ്ജോണ്‍ പേരയില്‍, ബി ചന്ദ്രശേഖരന്‍, വി അനൂപ്, കെ സനീഷ് കുമാര്‍, എംടി അനില്‍കുമാര്‍, സോമന്‍ അയ്യേരി, സന്തോഷ് ചക്കനാടന്‍, വൈക്കം ജയന്‍, പിടി പ്രദീപ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.