Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജന ശൃംഖല വൈക്കത്ത്
01/04/2016
എല്‍.ഡി.വൈ.എഫ് വൈക്കത്ത് സംഘടിപ്പിച്ച യുവജന ശൃംഖല എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആര്‍.ബിജു ഉദ്ഘാടനം ചെയ്യുന്നു.

ഇടതുപക്ഷ യുവജനസംഘടനകളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച യുവജന ശൃംഖല വൈക്കത്ത് എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ആര്‍ ബിജു ഉദ്ഘാടനം ചെയ്തു. യുവജന വഞ്ചനയ്ക്കും അഴിമതിക്കും അസഹിഷ്ണുതയ്ക്കുമെതിരെയാണ് യുവജന ശൃംഖല സംഘടിപ്പിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായി വിധി എഴുതണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മററി അംഗം സി.പി.ജയരാജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാലാ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ്, യുവജന നേതാക്കളായ എസ് ബിജു, അഡ്വ. കെ.കെ.രഞ്ജിത്ത്, അഡ്വ. എ.മനാഫ്, നിഖിത കുമാര്‍, അഡ്വ. എം.ഡി.രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.