Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള ടെക്സ്റ്റയില്‍സ് ഗാര്‍മെന്റ്‌സ് ഡീലേഴ്‌സ് അസോസിയേഷന്‍ സമരം നടത്തി
16/06/2021
കേരള ടെക്സ്റ്റയില്‍സ് ഗാര്‍മെന്റ്‌സ് ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈക്കത്ത്  നടത്തിയ സമരം ജില്ലാ പ്രസിഡന്റ് ജോര്‍ജ്ജ് കൂടല്ലി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ടെക്സ്റ്റയില്‍സ് ഗാര്‍മെന്റ്സ് ഡിലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ടൗണില്‍ പ്രതിഷേധ സമരം നടത്തി. ബാങ്ക് വായ്പയുടെ തിരിച്ചടവും പലിശയും അടയ്ക്കുന്നതിനു കാലാവധി നീട്ടുക, ഷോപ്പുകളിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധിയില്‍ നിന്നും അടിയന്തര സഹായം നല്‍കുക, ലോക്ക്ഡൗണ്‍ കാലങ്ങളിലെ വാടക ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടത്തിയ സമരം ജില്ലാ പ്രസിഡന്റ് ജോര്‍ജ് കൂടല്ലി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഷഹന്‍ഷ അധ്യക്ഷത വഹിച്ചു.  ആന്റണി വൈറ്റ് ഹൗസ്, ബിനോയ് ഐശ്വര്യ, ജോഷി പരമേശ്വര്‍, ഷാഹുല്‍ ഹമീദ്, ബീന ഫാഷന്‍ പോയിന്റ് എന്നിവര്‍ പ്രസംഗിച്ചു.