Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ അടച്ചു സമരം നടത്തി
15/06/2021
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കത്ത് കടയടച്ചു നടത്തിയ സമരം.

വൈക്കം: വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ കടയടച്ച് സമരവും കൂട്ടധര്‍ണയും നടത്തി. പരിശോധനയുടെ പേരില്‍ കടകളില്‍ കയറി പ്രവര്‍ത്തനം തടസപ്പെടുത്തുകയും അടിസ്ഥാനരഹിതമായ കാരണങ്ങള്‍ പറഞ്ഞു അമിതമായ പിഴ ഈടാക്കുകയും ചെയ്യുന്ന നടപടി പിന്‍വലിക്കുക. വ്യാപാരികള്‍ മാത്രം കട അടച്ചിടണമെന്ന സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കുക. ബാങ്ക് വായ്പയുടെ പലിശ ഇളവ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കടകളടച്ച് സമരം നടത്തിയത്. യൂണിറ്റ് ഭാരവാഹികളായ കെ ശിവപ്രസാദ്, ജയ്‌ജോണ്‍ പേരയില്‍, സന്തോഷ് ജിക്കൂസ്, എംആര്‍ റെജി, പികെ ജോണ്‍, അനൂപ്, ജനാര്‍ദനന്‍ മൂശാറയില്‍, നിബ കുമാര്‍, സന്തോഷ്, ലിജു, ടികെ ബിജു, മധു, രഞ്ജിത്ത് ഗുപ്താസ് എന്നിവര്‍ പ്രസംഗിച്ചു.