Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ്എന്‍ഡിപി യോഗം നടുവിലെ ശാഖ ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു
15/06/2021
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം നടുവിലെ ശാഖയുടെ നേതൃത്വത്തില്‍ 600 കുടുംബങ്ങള്‍ക്ക് നല്‍കിയ ഭക്ഷ്യധാന്യകിറ്റുകളുടെ വിതരണം യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം 110-ാം നമ്പര്‍ നടുവിലെ ശാഖയുടെ നേതൃത്വത്തില്‍ ഗുരുകാരുണ്യം പദ്ധതിയില്‍പ്പെടുത്തി അറുന്നൂറിലധികം കുടുംബങ്ങള്‍ക്ക് 15 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യധാന്യകിറ്റുകള്‍ വിതരണം ചെയ്തു. ശാഖാ ഹാളില്‍ യൂണിയന്‍ പ്രസിഡന്റ് പിവി ബിനേഷ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. യോഗം അഡ്മിനിസ്‌ട്രേറ്റര്‍ പിപി സന്തോഷ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ സെന്‍ സുഗുണന്‍, ശാഖാ ഭാരവാഹികളായ ആര്‍ ഷാജി, എസ് ജയന്‍, സുനില്‍ നടുവിലെ, വി അനില്‍ കുമാര്‍, ബിനുകുമാര്‍, ഷിനു, സുജിത്ത്, കെപി ചിത്രംഗദന്‍, ടി സദാശിവന്‍, എംആര്‍ മഹേഷ്‌കുമാര്‍, വനിതാ സംഘം ഭാരവാഹികളായ ഷൈല, മാലതി വിജയന്‍, സജിത, മണി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.