Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എഐവൈഎഫിന്റെ ചുക്ക്‌ കാപ്പി വിതരണം
15/06/2021
എഐവൈഎഫ് ഇടയാഴം സിഎച്ച്‌സിയില്‍ ആരംഭിച്ച ചുക്ക് കാപ്പി വിതരണം ജില്ലാ സെക്രട്ടറി പി പ്രദീപ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിഐ സപ്നയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എഐവൈഎഫ് വെച്ചൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടയാഴം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചുക്ക് കാപ്പി വിതരണം ആരംഭിച്ചു. മഴക്കാലം ആരംഭിച്ചതോടെ ആശുപത്രികളിലെ ഒ.പിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. വൈക്കം താലൂക്ക് ആശുപത്രി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രികളിലൊന്നാണ് ഇടയാഴം സിഎച്ച്‌സി. ഇവിടെ എത്തുന്നവര്‍ക്ക് ദിവസേന രാവിലെ എഐവൈഎഫ് വെച്ചൂര്‍ മേഖലാ കമ്മിറ്റിയുടെ കീഴിലെ യൂണീറ്റ് കമ്മിറ്റികളില്‍ നിന്നായി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പ്രവര്‍ത്തകരെത്തി ചുക്ക് കാപ്പി നല്‍കുന്ന ക്യാമ്പയിനാണ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചിരിക്കുന്നത്. എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജി ഐ സ്വപ്നയ്ക്ക് ചുക്കുകാപ്പ് നല്‍കി വിതരണം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ് ബിജു, മണ്ഡലം സെക്രട്ടറി സജീവ് ബി ഹരന്‍, സിപിഐ വെച്ചൂര്‍ ലോക്കല്‍ സെക്രട്ടറി കെഎം വിനോഭായ്, അസി. സെക്രട്ടറി ജോസ് സൈമണ്‍, മേഖലാ സെക്രട്ടറി അഭിഷേക്, പ്രസിഡന്റ് പിഎം മനു, പഞ്ചായത്ത് അംഗം ഗീതാ സോമന്‍ , എഐവൈഎഫ് മേഖലാ കമ്മിറ്റി അംഗങ്ങളായ വിഷ്ണു, അരുണ്‍, വിനോദ്, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.