Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കരിമീന്‍ കൃഷിയില്‍ നേട്ടംകൊയ്യാന്‍ ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍
14/06/2021
വൈക്കം ആശ്രമം സ്‌കൂളിലെ  കൃഷിപാഠം പദ്ധതില്‍പ്പെടുത്തി നടത്തുന്ന കരിമീന്‍ കൃഷിയുടെ വിത്തു നിക്ഷേപം സഹപാഠിക്കൊരു സ്വാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മത്സ്യകൃഷിയുടെ പുത്തന്‍ അറിവുകള്‍ സ്വായത്വമാക്കിയ ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കരിമീന്‍ കൃഷിയിലും  നേട്ടം കൊയ്യാന്‍ വിത്തുകള്‍ നിക്ഷേപിച്ചു. തലയാഴം പഞ്ചായത്തിലെ 20 സെന്റ് സ്ഥലത്ത് രണ്ടു കുളങ്ങളില്‍ അഞ്ഞൂറോളം കരിമീന്‍ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കരിമീന്‍ കൃഷി നടത്തി കഴിഞ്ഞ വര്‍ഷം 40,000 രൂപയുടെ നേട്ടം കൊയ്ത അനുഭവങ്ങള്‍ കൈമുതലാക്കിയാണ്  ഈ വര്‍ഷവും കൃഷി നടത്തുന്നത്. ആശ്രമം സ്‌കൂള്‍ വര്‍ഷങ്ങളായി നടത്തിവരുന്ന കൃഷിപാഠം പദ്ധതിയുടെ ഭാഗമായാണ് കരിമീന്‍കൃഷിയും തുടങ്ങിയത്. ജൈവപച്ചക്കറി കൃഷി, ചീരകൃഷി, കപ്പകൃഷി, വാഴ കൃഷി, നെല്‍കൃഷി എന്നീ കൃഷികള്‍ നടത്തി സ്‌കൂളിന് മികച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നു.
വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ നടത്തുന്ന കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. വിദ്യാര്‍ഥികളോടൊപ്പം  അധ്യാപകരും, പി.ടി.എയും കൈകോര്‍ക്കുമ്പോള്‍ ഓരോ പദ്ധതികളും വിജയത്തിളക്കത്തിലേക്ക് കുതിക്കുകയാണ്. കൃഷിപാഠം പദ്ധതിയില്‍ നിന്നും ലഭിച്ച അറിവുകളും  പരിശീലനങ്ങളും  ഓരോ വിദ്യാര്‍ഥികള്‍ക്കും കൃഷിയുടെ തരംതിരിവറിഞ്ഞ് മെച്ചപ്പെടുത്താന്‍ കഴിയുന്നതും നേട്ടങ്ങളുടെ ഭാഗമാണ്.  സ്‌കൂളില്‍ നടപ്പിലാക്കുന്ന സഹപാഠിക്കൊരു സാന്ത്വനം പദ്ധതി സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. സ്റ്റുഡന്റ് പോലീസ്, എന്‍എസ്എസ്, ലിറ്റില്‍ കെയ്റ്റ്, റെഡ് ക്രോസ് എന്നീ വിഭാഗങ്ങളുടെ  നേതൃത്വത്തിലാണ് ഓരോ പദ്ധതികളും ഏറ്റെടുത്തു നടപ്പാക്കുന്നത്.
സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറല്‍ കണ്‍വീനര്‍ വൈ ബിന്ദു മത്സ്യകുഞ്ഞുങ്ങളുടെ നിക്ഷേപം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍മാരായ ഷാജി ടി.കുരുവിള, എ ജ്യോതി, പ്രഥാനാധ്യാപിക പിആര്‍ ബിജി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു എസ് നായര്‍, ടിപി അജിത്ത്, അധ്യാപക പ്രതിനിധികളായ റെജി എസ്.നായര്‍, ജിജി, പ്രീതി വി.പ്രഭ, അമൃത പാര്‍വതി എന്നിവര്‍ പങ്കെടുത്തു.