Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരിയും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു
14/06/2021
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം അക്കരപ്പാടം ശാഖയിലെ 322 കുടുംബങ്ങള്‍ക്ക്  നല്‍കുന്ന  ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പ്രസിഡന്റ് ജി.ജയന്‍  ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം അക്കരപ്പാടം ശാഖയുടെ നേതൃത്വത്തില്‍ വനിതാസംഘത്തിന്റെയും, സമുദായ സ്‌നേഹികളുടേയും സഹായത്തോടെ ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്ന  കുടുംബങ്ങള്‍ക്ക് ഗുരുകാരുണ്യത്തിലൂടെ അരിയും ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തു. ശാഖയിലെ 322 കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. ശാഖാ പ്രസിഡന്റ് ജി ജയന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു .സെക്രട്ടറി എംആര്‍ രതീഷ്, പി സദാശിവന്‍, സുനില്‍കുമാര്‍, ചന്ദ്രന്‍ കിഴക്കേചുള്ളിവേലി, ടികെ ജയകുമാര്‍, വിഡി സരസന്‍, വിപിന്‍, രഞ്ജിത്ത്, പ്രേമാനന്ദന്‍, കെപി ഷാജി, പ്രസന്നന്‍, സനോജ്, വനിതാ സംഘം പ്രസിഡന്റ് ഐഷാ മോഹനന്‍, വൈസ് പ്രസിഡന്റ് ചന്ദ്രിക വിജയന്‍, അമ്പിളി ബേബി എന്നിവര്‍ പങ്കെടുത്തു.