Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജവഹര്‍ ബാലജനവേദി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി
14/06/2021
പുന്നപുഴി കോളനിയിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് തലയാഴം ജവഹര്‍ ബാലജനവേദി നല്‍കിയ പഠനോപകരണ വിതരണം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സി. അംഗം സോണി സണ്ണി ഉദ്ഘാടനം ചെയ്യുന്നു

 

വൈക്കം: ജവഹര്‍ ബാലജനവേദി തലയാഴം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുന്നപുഴി കോളനിയിലെ നിര്‍ധന കുടുംബങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പുന്നപുഴി കോളനിയില്‍ നടന്ന ചടങ്ങില്‍ പഠനോപകരണ വിതരണം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്സി. അംഗം സോണി സണ്ണി ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാലജനവേദി മണ്ഡലം പ്രസിഡന്റ് കിഷോര്‍ ഷൈനോ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജി രാജീവ്, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലി, ഡിസിസി അംഗം യു.ബേബി, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സജീവ് ഉഴുന്നുത്തറ, കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ടിബി ചന്ദ്രബോസ്, തങ്കച്ചന്‍ പൗവത്തില്‍, വി പോപ്പി, ലക്ഷ്മണന്‍ നായര്‍, ദേവദാസ്, പിടി സലി, മനോഹരന്‍ ശ്രീനിലയം, സോമന്‍ പുത്തെന്‍തറ എന്നിവര്‍ പങ്കെടുത്തു.