Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍
14/06/2021

വൈക്കം: കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. തലയോലപ്പറമ്പ് ആലുങ്കല്‍ വീട്ടില്‍ അര്‍ഷാദ് (22) ആണ് പിടിയിലായത്. 152 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ പാലാംകടവ് പാലത്തിനു സമീപത്തുനിന്നാണ് പിടികൂടിയത്. സ്വന്തം ഉപയോഗത്തിന് 15000 രൂപ കൊടുത്തു വാങ്ങിയതാണ് പിടിച്ചെടുത്ത കഞ്ചാവ് എന്ന് ചോദ്യം ചെയ്തതില്‍ അര്‍ഷാദ് പറഞ്ഞതായി വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടിഎം മജു പറഞ്ഞു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെഎസ് അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി രതീഷ്‌കുമാര്‍, ഇഎ തന്‍സീര്‍, എസ് ശ്യാംകുമാര്‍, എന്‍എസ് സനല്‍, വിഎം ഷിയാ മോള്‍, ഡ്രൈവര്‍ ടിവി സാജു എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.