Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യുവജനതാദളിന്റെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു
13/06/2021
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുവജനദാതള്‍ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി കിറ്റുകളുടെ വിതരണം ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൈക്കം മേഖലയിലെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ക്ക് യുവജനദാതള്‍ വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. മുരിയന്‍കുളങ്ങരയില്‍ നടന്ന വിതരണ പരിപാടി ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. യുവജനതാദള്‍ ജില്ലാ വൈസ് പ്രസിഡന്റ് കെഎസ് ഹരി അധ്യക്ഷത വഹിച്ചു. ജനതാദള്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെകെ രാജു, യുവജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി ടോണി കുമരകം, നിയോജകമണ്ഡലം പ്രസിഡന്റ് രാഹുല്‍ രഘുവരന്‍, കെആര്‍ രതീഷ്, സജി ദേവാമൃതം, കെഎസ് ശ്രീകുമാര്‍, നൗഷാദ് മന്‍സില്‍, സീമ സജി എന്നിവര്‍ പങ്കെടുത്തു.