Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെട്രോള്‍ വില വര്‍ധനവിനെതിരെ സിപിഐ സമരജ്വാല സംഘടിപ്പിച്ചു
12/06/2021
പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ സിപിഐ നേതൃത്വത്തില്‍ വെച്ചൂര്‍ ഇടയാഴത്തു നടത്തിയ പ്രതിഷേധസമരം മണ്ഡലം അസി. സെക്രട്ടറി കെ അജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്രാഞ്ച് കേന്ദ്രങ്ങളില്‍ സമരജ്വാല സംഘടിപ്പിച്ചു. ടിവി പുരം ചേരിക്കല്‍ ബ്രാഞ്ചില്‍ നടത്തിയ പ്രതിഷേധസമരം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. തലയാഴം പുന്നപ്പൊഴിയില്‍ ജില്ലാ എക്‌സി. അംഗം പി സുഗതന്‍, വൈക്കം വലികകവലയില്‍ മണ്ഡലം സെക്രട്ടറി എംഡി ബാബുരാജ്, വെച്ചൂര്‍ ഇടയാഴത്ത് അസി. സെക്രട്ടറി കെ അജിത്ത്, അച്ചിനകത്ത് ജില്ലാ കൗണ്‍സില്‍ അംഗം ഇഎന്‍ ദാസപ്പന്‍, വൈക്കം കൊച്ചുകവലയില്‍ എഐവൈഎഫ് ജില്ലാ സെക്രട്ടറി പി പ്രദീപ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
കച്ചേരിക്കവലയില്‍ എന്‍ അനില്‍ബിശ്വാസ്, ആറാട്ടുകുളങ്ങരയില്‍ എന്‍ മോഹനന്‍, പുളിംചുവട്ടില്‍ സിന്ധു മധുസൂദനന്‍, ചാലപ്പറമ്പില്‍ ഡി രഞ്ജിത്കുമാര്‍, വൈപ്പിന്‍പടിയില്‍ കെ രഘുനന്ദന്‍, കാരയില്‍ അശോകന്‍ വെള്ളവേലി, വടക്കേനടയില്‍ കെവി പവിത്രന്‍, മുനിസിപ്പല്‍ ബ്രാഞ്ചില്‍ അഡ്വ. കെഎസ് കലേഷ്, ടിവി പുരം പൈനുങ്കലില്‍ എസ് ബിജു, ചെമ്മനത്തുകരയില്‍ സിജീഷ്‌കുമാര്‍, തൃണയംകുടം ബി സദാനന്ദന്‍, പറക്കാട്ടുകുളം കെഡി അജിത്ത്, മൂത്തേടത്തുകാവ് കെവി പ്രസന്നന്‍, കൊട്ടാരപ്പള്ളി എംഎസ് രാമചന്ദ്രന്‍, ചെറുപറമ്പ് പിവി മനോഹരന്‍, മഴുവഞ്ചേരിയില്‍ ഷീല സുരേശന്‍, മറ്റപ്പള്ളി എകെ അഖില്‍ എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്തു.
തലയാഴത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസിനുമുന്നില്‍ പിഎസ് പുഷ്‌കരന്‍, തലയാഴം സൗത്തില്‍ ടിസി പുഷ്പരാജന്‍, തലയാഴം നോര്‍ത്തില്‍ സികെ പ്രശോഭനന്‍, ഉല്ലലയില്‍ മനോരഞ്ജന്‍, പള്ളിയാട് സോണിഷ്, ഇടഉല്ലലയില്‍ മായാ ഷാജി, കൊതവറ നോര്‍ത്തില്‍ വിജേഷ്, കൊതവറ സൗത്തില്‍ ബിജു, മാരാംവീട് വികെ രാജു, തോട്ടകത്ത് കെപി നടരാജന്‍, തലയാഴം വെസ്റ്റില്‍ പിആര്‍ ശശി, കൂവത്ത് ബിനീഷ്, വാക്കേത്തറ അജിക്കുട്ടന്‍, വിയറ്റ്‌നാമില്‍ വിഎന്‍ ഹരിയപ്പന്‍, പറപ്പള്ളില്‍ ടി വിജയകുമാര്‍ എന്നിവരാണ് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തത്.
കല്ലറ പെട്രോള്‍ പമ്പിനുമുന്നില്‍ എംജി ഫിലേന്ദ്രന്‍, കല്ലറ നോര്‍ത്തില്‍ ഡി ബോബന്‍, പെരുംതുരുത്തില്‍ കെപി സുദര്‍ശനന്‍, അഞ്ചേക്കറില്‍ എംജി സോമന്‍, പറവന്‍തുരുത്തില്‍ വികെ സലിംകുമാര്‍, വെച്ചൂര്‍ മുച്ചൂര്‍ക്കാവില്‍ ജോസ് സൈമണ്‍, ബണ്ട് റോഡില്‍ എഎം സോമനാഥന്‍, ശാസ്തക്കുളത്ത് യു മോഹനന്‍, അംബികമാര്‍ക്കറ്റില്‍ കെഎം വിനോഭായ് എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്തു.